കേരളം

kerala

ETV Bharat / sports

ഐപിഎല്ലിലെ ആദ്യ സെഞ്ച്വറിയുമായി മലയാളി താരം ദേവ്ദത്ത് പടിക്കൽ

52 പന്തിൽ നിന്ന് 101 റണ്‍സ് ആണ് പടിക്കൽ അടിച്ച് കൂട്ടിയത്. ഐപില്ലിൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ കുപ്പായമണിയാത്ത മൂന്നാമത്തെ താരം കൂടിയാണ് ദേവ്‌ദത്ത് പടിക്കൽ. കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിനായി ഐപിഎല്ലിൽ അരങ്ങേറിയ പടിക്കൽ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

devdutt padikkal  IPL 2021  royal challengers bangalore  devdutt padikkal ipl century  ദേവ്ദത്ത് പടിക്കൽ  യൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ
ഐപിഎല്ലിലെ ആദ്യ സെഞ്ച്വറിയുമായി മലയാളി താരം ദേവ്ദത്ത് പടിക്കൽ

By

Published : Apr 23, 2021, 2:12 AM IST

മുംബൈ: രാജസ്ഥാൻ റോയൽസിനെ തങ്ങളുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടിലൂടെ 10 വിക്കറ്റിന് തകർത്ത റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വിജയത്തിന് ചുക്കാൻ പിടിച്ചത് മലയാളി കൂടിയായ ദേവ്‌ദത്ത് പടിക്കലിന്‍റ സെഞ്ച്വറി ഇന്നിങ്സ് ആണ്. നായകൻ വിരാട് കോലിയോടൊപ്പം 181 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടാണ് ദേവ്‌ദത്ത് വാങ്കഡെയിൽ കെട്ടിപ്പടുത്തത്. 52 പന്തിൽ നിന്ന് 101 റണ്‍സ് നേടിയ ദേവദത്തിന്‍റെ ആദ്യ ഐപിഎൽ സെഞ്ച്വറികൂടിയാണ് വ്യാഴാഴ്‌ച വാങ്കഡെയിൽ പിറന്നത്.സീസണിലെ രണ്ടാമെത്തേതും. 6 സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു ദേവ്‌ദത്തിന്‍റെ പ്രകടനം. രാജസ്ഥാന്‍ ക്യാപ്‌റ്റൻ സഞ്ജു സാംസന്‍റേതായിരുന്നു ഈ സീസണിലെ ആദ്യ സെഞ്ച്വറി.

കൊവിഡ് ബാധിച്ചതിനെ തുടർന്ന് സീസണിലെ ആദ്യ മത്സരം ദേവ്‌ദത്ത് പടിക്കലിന് നഷ്‌ടമായിരുന്നു. 11, 25 എന്നിങ്ങനെയായിരുന്നു ഇതിന് മുമ്പുള്ള രണ്ട് കളികളിലെ പടിക്കലിന്‍റെ പ്രകടനം. കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിനായി ഐപിഎല്ലിൽ അരങ്ങേറിയ പടിക്കൽ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 15 ഇന്നിങ്സുകളിൽ നിന്ന് അഞ്ച് അർധ സെഞ്ച്വറികൾ ഉൾപ്പടെ 473 റണ്‍സ് ആണ് പടിക്കൽ അന്ന് അടിച്ചു കൂട്ടിയത്.

ഐപില്ലിൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ കുപ്പായമണിയാത്ത മൂന്നാമത്തെ താരം കൂടിയാണ് ദേവ്‌ദത്ത് പടിക്കൽ. മനീഷ്‌ പാണ്ഡെയും പോൾ വാൽതാട്ടിയുമാണ് സെഞ്ച്വറി നേടിയ മറ്റ് രണ്ട് കളിക്കാർ. 2009ൽ ഡെക്കാൻ ചാർജേഴ്‌സിനെതിരെ ആയിരുന്നു അന്ന് ബാംഗ്ലൂൾ താരമായിരുന്ന മനീഷ്‌ പാണ്ഡെയുടെ(114*) സെഞ്ച്വറി. 2011ൽ ചെന്നൈയ്‌ക്കെതിരെ ആയിരുന്നു പഞ്ചാബ് താരമായിരുന്ന പോൾ വാൽതാട്ടിയുടെ(120*) പ്രകടനം. ഒരു ആഭ്യന്തര താരത്തിന്‍റെ ഏറ്റവും ഉയർന്ന ഐപിഎൽ ഇന്നിങ്സും പോൾ വാൽതാട്ടിയുടെ പേരിലാണ്.

ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്‌ക്കായി കളിക്കുന്ന ദേവ്‌ദത്ത് പടിക്കൽ ഈ സീസണിലെ സയ്യിദ് മുഷ്‌താഖ് അലി ടി20യിലും വിജയ്‌ ഹസാരെ ട്രോഫിയിലും മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. രണ്ട് സെഞ്ച്വറികളും മൂന്ന് അർധ സെഞ്ച്വറികളുമാണ് താരം വിജയ്‌ ഹസാരെ ട്രോഫിയിൽ അടിച്ചു കൂട്ടിയത്. ട്വന്‍റി20 ലോകകപ്പ് പടിവാതിക്കൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ സീസണിലെ പ്രകടനം ഇത്തവണയും പുറത്തെടുത്ത് നീലക്കുപ്പായത്തിൽ കളിക്കാനുള്ള തന്‍റെ യോഗ്യത സെലക്‌ടർമാരെ ബോധ്യപ്പെടുത്തുക തന്നെയാവും ദേവ്‌ദത്ത് പടിക്കലിന്‍റെ മുമ്പിലുള്ള ഒരേയൊരു ലക്ഷ്യം.

ABOUT THE AUTHOR

...view details