മുംബൈ:ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ആവേശകരമായ 15-ാം സീസണിന് ഭീഷണിയായി കൊവിഡ് ഭീതി പെരുക്കുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷടയ്‌ക്കം നാല് പേർക്ക് കൂടെ വൈറസ് ബാധ. മാര്‍ഷിനെ കൂടാതെ രണ്ട് സപ്പോര്‍ട്ടിംഗ് സ്റ്റാഫുമടക്കം മൂന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
നേരത്തെ തന്നെ ഡല്‍ഹി താരത്തിന് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും ഏത് താരമാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. പിന്നീടാണ് അത് മിച്ചല്‍ മാര്‍ഷാണെന്ന കാര്യത്തില്‍ സ്ഥിരീകരണമായത്. മിച്ചൽ മാർഷിനെ ഇന്നലെത്തന്നെ ആശുപത്രിയിലേക്ക് മാറ്റി.
നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് മിച്ചര്‍ മാര്‍ഷിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച രാവിലെ നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ താരത്തിന് കൊവിഡ് കണ്ടെത്തി. നേരിയ പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ച മാര്‍ഷിന് പിന്നാലെ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ ആദ്യ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ വൈകിട്ടോടെ മാര്‍ഷടക്കമുള്ള മൂന്ന് പേരുടെ ഫലം പോസിറ്റീവായി.