മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 151 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ മൊയീന്‍ അലിയുടെ അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് ആറ് വിക്കറ്റിന് 150 എന്ന സ്‌കോറിലേക്ക് എത്തിയത്. 93 റണ്‍സ് നേടിയ അലിക്ക് പുറമെ മറ്റാര്‍ക്കും ചെന്നൈ നിരയില്‍ തിളങ്ങാനായില്ല.
ബാറ്റിംഗിനറങ്ങിയ ചെന്നൈക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റിതുരാജിനെ നഷ്‌ടമായിരുന്നു. ആറ് പന്തില്‍ രണ്ട് റണ്‍സ് മാത്രം നേടിയ റിതുരാജിനെ ട്രെൻറ് ബോള്‍ട്ടാണ് പുറത്താക്കിയത്. തുടര്‍ന്ന് മൂന്നാമനായി ക്രീസിലെത്തിയ മൊയീന്‍ അലി മറുവശത്തുണ്ടായിരുന്ന ഡേവൊണ്‍ കോണ്‍വയെ കാഴ്‌ചക്കാരനാക്കി സ്‌കോര്‍ ഉയര്‍ത്തി.