മെല്‍ബണ്‍ : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐപിഎൽ) രണ്ടാം പാദത്തിൽ പങ്കെടുക്കാന്‍ പ്രധാന താരങ്ങള്‍ക്ക് അനുമതി നല്‍കി ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ).
അഫ്‌ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര മാറ്റിവച്ചതിന് പിന്നാലെ, വർഷാവസാനം നടക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടി.
ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെല്‍, മാർക്കസ് സ്റ്റോയിനിസ് തുടങ്ങിയ താരങ്ങള്‍ക്ക് രാജ്യത്തെ ആഭ്യന്തര ടി20 മത്സരങ്ങളുടെ ഓപ്പണിങ് റൗണ്ടുകള്‍ നഷ്ടപ്പെട്ടിരുന്നു.
ഇതോടെ ടി20 ലോക കപ്പിന്കൂടി വേദിയായ യുഎയില്‍ ഐപിഎല്ലിനെത്തുന്നത് താരങ്ങള്‍ക്ക് മികച്ച തയ്യാറെടുപ്പിനുള്ള അവസരമാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.