മുംബെെ: ഐപിഎല്ലില്‍ ചെന്നെെ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിന് 192 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നെെ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 191 റണ്‍സെടുത്തത്.
'ആളിക്കത്തി ജഡേജ'; ബാംഗ്ലൂരിന് 192 റണ്‍സ് വിജയ ലക്ഷ്യം - ചെന്നെെ
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നെെ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 191 റണ്‍സെടുത്തത്.
!['ആളിക്കത്തി ജഡേജ'; ബാംഗ്ലൂരിന് 192 റണ്‍സ് വിജയ ലക്ഷ്യം Sports chennai bangalore ipl ജഡേജ ചെന്നെെ റോയല്‍ ചലഞ്ചേഴ്സ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11534657-thumbnail-3x2-jfjklj.jpg)
അവസാന ഓവറുകളില്‍ കത്തിക്കയറിയ രവീന്ദ്ര ജഡേജയാണ് ചെന്നെെക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 28 പന്തുകളില്‍ നിന്നും 62 റണ്‍സാണ് താരം കണ്ടെത്തിയത്. നാല് ഫോറുകളും അഞ്ച് സിക്സുകളും ഇതില്‍ ഉള്‍പ്പെടും. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ 37 റണ്‍സും താരം അടിച്ചെടുത്തിരുന്നു.
ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസി 41 പന്തില്‍ 50 റണ്‍സും റിതുരാജ് ഗെയ്ക്വാദ് 25 പന്തില്‍ നിന്നും 33 റണ്‍സും കണ്ടെത്തി.സുരേഷ് റെെന 18 പന്തില്‍ 24, അമ്പാട്ടി റായിഡു ഏഴ് പന്തില്‍ 14 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ യുവേന്ദ്ര ചഹല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.