മുംബെെ: എംഎസ് ധോണിയുടെ നേതൃത്വത്തില്‍ സന്തുലിതമായ ടീമുമായാണ്ചെന്നെെ സൂപ്പർ കിങ്സ്ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പതിനാലാം പതിപ്പിനെത്തുകയെന്ന് ബാറ്റിങ് കോച്ച് മൈക്കൽ ഹസി. കഴിഞ്ഞ സീസണില്‍ സംഭവിച്ചതെല്ലാം മറന്ന് ഇക്കുറി പുതിയ തുടക്കമാവും ടീമിന്‍റേതെന്നും ഹസി പറഞ്ഞു.
'ഞങ്ങള്‍ക്ക് വളരെ സന്തുലിതമായ ടീമാണുള്ളതെന്ന് എനിക്ക് തോന്നുന്നു. കളിക്കാരെല്ലാവരും നല്ല ആത്മവിശ്വാസത്തിലും ഉന്മേഷത്തിലുമാണ്. വളരെ മികച്ച രീതിയില്‍ പരിശീലനം നടത്താനാകുന്നുണ്ട്' ഹസി പറഞ്ഞു.
'എല്ലാവരും ടീമിന് വലിയ മുതല്‍ക്കൂട്ടാണ്. മോയിന്‍ അല ഒരു മികച്ച ഓള്‍റൗണ്ടറാണ്. റോബിന്‍ ഉത്തപ്പ ഒരുപാട് പരിചയസമ്പത്തുള്ള കളിക്കാരനും കഴിഞ്ഞ കാലത്തെ ക്വാളിറ്റി പെര്‍ഫോമറുമാണ്. കൃഷ്‌ണപ്പ ഗൗതത്തിന് ശരിയായ ടാലന്‍റുണ്ട്. ഭാവിയിലേക്ക് അത് വികസിപ്പിച്ചെടുക്കാന്‍ നമുക്ക് ശ്രമിക്കാം' ഹസി പ്രതികരിച്ചു.
'ഒരു മികച്ച തുടക്കം നല്ലതായിരിക്കും. കാരണം കളിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദമില്ലാതെ ആത്മവിശ്വാസത്തോടെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാനാവും. അല്ലെങ്കില്‍ സമ്മര്‍ദ്ദം അവരുടെ കളിയെ ബാധിക്കുമെന്നും ഹസി പറഞ്ഞു. വരുന്ന പത്താം തിയതി ഡല്‍ഹിക്കെതിരെയാണ് ആദ്യ മത്സരം. മൂന്ന് തവണ ചാമ്പ്യന്മാരായ ചെന്നെെക്ക് കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്താനായിരുന്നില്ല.