ന്യൂഡല്‍ഹി:പുതിയ ഐപിഎൽ ടീമുകൾക്കായി ടെൻഡർ സമർപ്പിക്കാനുള്ള സമയപരിധി ബിസിസിഐ ദീര്‍ഘിപ്പിച്ചു. ഒക്ടോബര്‍ 20 വരെയാണ് സമയപരിധി നീട്ടിയത്. ഒക്‌ടോബർ പത്ത് വരെയായിരുന്നു ടെൻഡർ സമർപ്പിക്കാനുള്ള തീയതി.
പുതിയ രണ്ട് ഫ്രാഞ്ചൈസികൾക്കും 3500 കോടി രൂപയിൽ താഴെ മാത്രമാണ് ചിലവ് വരുന്നതെന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. ഓഗസ്റ്റ് 31നാണ് ഐപിഎല്ലിന്‍റെ ഗവേണിങ് കൗൺസിൽ പുതിയ ടീമുകള്‍ക്ക് ടെന്‍ഡര്‍ സമർപ്പിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്. റീഫണ്ട് ചെയ്യാത്ത 10 ലക്ഷം രൂപയായിരുന്നു ടെൻഡർ ഫീസ്.