ചെന്നൈ:ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ ബൗള്‍ ചെയ്യാന്‍ തന്നെ പരിഗണിക്കണമെന്ന് ക്യാപ്റ്റന്‍ റിഷഭ് പന്തിനോട് പറഞ്ഞിരുന്നതായി വെളിപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ് താരം അക്സര്‍ പട്ടേല്‍.
'ഇരു ടീമുകളുടേയും സ്കോറുകള്‍ തുല്യമായ സമയത്ത്, ഈ വിക്കറ്റില്‍ നന്നായി ബൗള്‍ ചെയ്യാനാവുമെന്നും സൂപ്പര്‍ ഓവറിന് പരിഗണക്കണമെന്നും ഞാന്‍ റിഷഭ് പന്തിനോട് പറഞ്ഞിരുന്നു. റിഷഭ് കോച്ച് റിക്കി പോണ്ടിങ്ങുമായി ചര്‍ച്ച നടത്തുകയും എന്നെ തീരുമാനിക്കുകയുമായിരുന്നു. ഇത്തരം പിച്ചുകളിള്‍ റണ്‍സ് കണ്ടെത്തുകയെന്നത് ബാറ്റ്സ്മാന്മാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എനിക്കറിയാം'. അക്സര്‍ പറഞ്ഞു.