ചെന്നെെ: പേരുകേട്ട മുംബെെ ഇന്ത്യന്‍സ് ബാറ്റിങ്ങ് നിരയെ ചീട്ടുകൊട്ടാരം പോലെ എറിഞ്ഞിട്ട് കൊല്‍ക്കത്ത താരം ആന്ദ്രെ റസ്സൽ തീര്‍ത്തത് പുതിയ റെക്കോഡുകള്‍. ചെപ്പോക്കില്‍ ഇന്ന് നടന്ന മത്സരത്തില്‍ രണ്ട് ഓവറിൽ 15 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയാണ് താരം പുതിയ റെക്കോഡുകള്‍ എറിഞ്ഞിട്ടത്.
എറിഞ്ഞത് രണ്ട് ഓവർ, വീഴ്ത്തിയത് അഞ്ച് വിക്കറ്റ്, മുംബൈയെ തകർത്ത് റസ്സൽ - ആന്ദ്രെ റസ്സൽ
മുംബെെക്കെതിരെ ഏതൊരു കളിക്കാരന്‍റേയും മികച്ച ബൗളിങ് പ്രകടനമാണിത്. 14ാം സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് താരം ഹര്‍ഷല്‍ പട്ടേല്‍ നേടിയ റെക്കോഡാണ് റസ്സല്‍ തിരുത്തിക്കുറിച്ചത്.
മുംബെെക്കെതിരെ ഏതൊരു കളിക്കാരന്‍റേയും മികച്ച ബൗളിങ് പ്രകടനമാണിത്. 14ാം സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് താരം ഹര്‍ഷല്‍ പട്ടേല്‍ തീര്‍ത്ത റെക്കോഡാണ് റസ്സല്‍ തിരുത്തിക്കുറിച്ചത്. 27 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റായിരുന്നു ഹര്‍ഷലിന്‍റ നേട്ടം. മുംബൈയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന രണ്ടാമത്തെ മാത്രം ബൗളര്‍ കൂടിയാവുകയാണ് റസ്സല്‍.
ഇതുകൂടാതെ കൊല്‍ക്കത്തയ്ക്കായി ഒരു ബൗളര്‍ നടത്തുന്ന മികച്ച പ്രകടനം കൂടിയാണിത്. ചെപ്പോക്ക് സ്റ്റേഡിയത്തിലെ മികച്ച ബൗളിങ് പ്രകടനം തുടങ്ങിയ റെക്കോഡുകളും റസല്‍ സ്വന്തമാക്കി. കൊല്‍ക്കത്തയുടെ സുനില്‍ നരൈനായിരുന്നു ഈ രണ്ട് റെക്കോഡുകളും ഇതേവരെ കയ്യടക്കി വെച്ചിരുന്നത്. 2012ല്‍ പഞ്ചാബിനെതിരെ 19 റണ്‍സിന് അഞ്ചുവിക്കറ്റായിരുന്നു നരൈന്‍റെ നേട്ടം.