കൊല്‍ക്കത്ത: ഐപിഎല്‍ 16-ാം പതിപ്പില്‍ സ്വപ്‌നതുല്യമായ തുടക്കമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും മുന്‍ നായകന്‍ വിരാട് കോലിക്കും ലഭിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ വിരാട് കോലി പുറത്താകാതെ 82 റണ്‍സ് നേടിയപ്പോള്‍ മുന്‍ ചാമ്പ്യന്മാര്‍ക്കെതിരെ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കാന്‍ ആര്‍സിബിക്കായി. മുംബൈ ഉയര്‍ത്തിയ 172 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്കായി നായകന്‍ ഫാഫ് ഡുപ്ലെസിസിനൊപ്പം വിരാട് കോലി ഒന്നാം വിക്കറ്റില്‍ 148 റണ്‍സ് കൂട്ടുകെട്ടുമുണ്ടാക്കി.
ഈ അര്‍ധ സെഞ്ച്വറിയോടെ ഐപിഎല്‍ ചരിത്രത്തില്‍ 50ലധികം തവണ ഒരു ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയോ അതില്‍ കൂടുതലോ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായും കോലി മാറിയിരുന്നു. ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമതുള്ള വിരാട് കോലി ഡേവിഡ് വാര്‍ണറിന് പിന്നാലെ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരം കൂടിയാണ്. വിരാട് കോലിയുടെ ഫോം ആദ്യ കിരീടം ലക്ഷ്യമിടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ഈ സീസണില്‍ വലിയ പ്രതീക്ഷയാണ്.
ഇതിന് പിന്നാലെ വിരാട് കോലിയുടെ പ്രകടനത്തിനുള്ള കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആര്‍സിബി മുന്‍താരം എ ബി ഡിവില്ലിയേഴ്‌സ്. ക്യാപ്‌റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ കോലിക്ക് കൂടുതല്‍ ഫ്രീയായി കളിക്കാന്‍ സാധിക്കുന്നുവെന്ന് ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു.
Also Read:IPL 2023 | ആര്‍ച്ചറെ തല്ലിയൊതുക്കി വിരാട് കോലി, 17 പന്തില്‍ നേടിയത് 28 റണ്‍സ്
'കഴിഞ്ഞ സീസണില്‍ നായകസ്ഥാനം ഒഴിഞ്ഞത് കോലിക്ക് റിലാക്‌സ് ചെയ്‌ത് കളിക്കാനുള്ള അവസരം ഒരുക്കിയതായാണ് ഞാന്‍ കരുതുന്നത്. ഐപിഎല്ലിലും അന്താരാഷ്‌ട്ര തലത്തിലും അവന്‍ ടീമിനെ നല്ല രീതിയിലാണ് നയിച്ചിരുന്നത്. ഇക്കാലയളവില്‍ അവന് കൂടുതല്‍ കാര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല.