അഹമ്മദാബാദ്: ഐപിഎല്ലില്‍ 5,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് താരം എബി ഡിവില്ലിയേഴ്സ്. 161 ഇന്നിങ്സുകളില്‍ നിന്നാണ് ഡിവില്ലിയേഴ്സ് 5000 റണ്‍സ് പിന്നിട്ടത്. മൊട്ടേരയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് താരത്തിന്‍റെ നേട്ടം. മത്സരത്തിന് മുന്‍പ് നിര്‍ണായക നേട്ടത്തിലേക്ക് വെറും 22 റണ്‍സ് മാത്രമായിരുന്നു താരത്തിന് വേണ്ടിയിരുന്നത്. എന്നാല്‍ 42 പന്തില്‍ 75 റണ്‍സടിച്ച് പുറത്താകാതെ നിന്ന താരം 5000 ക്ലബ്ബിലേക്കുള്ള പ്രവേശനം ആധികാരികമാക്കി.
5,000 ക്ലബ്ബില്‍ ആറാമന്‍ ; നിര്‍ണായക നേട്ടം സ്വന്തമാക്കി എബി ഡിവില്ലിയേഴ്സ്
ഡിവില്ലിയേഴ്സിന് മുന്നേ അഞ്ച് താരങ്ങള്‍ 5000 ക്ലബില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.
5,000 ക്ലബില്‍ അറാമന്‍; നിര്‍ണായക നേട്ടം സ്വന്തമാക്കി എബി ഡിവില്ലിയേഴ്സ്
ഡിവില്ലിയേഴ്സിന് മുന്‍പ് അഞ്ച് താരങ്ങള്‍ 5000 ക്ലബില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സണ്‍റെെസേഴ്സ് ഹെെദരാബ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ഡിവില്ലിയേഴ്സിന് മുന്‍പ് ഈ കടമ്പ പിന്നിട്ട ഏക വിദേശ താരം. ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, സുരേഷ് റെെന, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നിവരാണ് മറ്റ് താരങ്ങള്‍. അതേസമയം ഐപിഎല്ലില്‍ 6000 റണ്‍സ് പിന്നിട്ട കോലി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ബഹുദൂരം മുന്നിലാണ്.