കേരളം

kerala

ETV Bharat / sports

IPL 2022: അശ്വിൻ കസറി, പടിക്കൽ കാത്തു; ഡൽഹി ക്യാപിറ്റൽസിന് 161 റൺസ് വിജയലക്ഷ്യം - ജോസ് ബട്‌ലറും സഞ്ജു സാംസണും നിരാശപ്പെടുത്തി

38 പന്തുകൾ നേരിട്ട് അർധസെഞ്ചുറി നേടിയ ആർ. അശ്വിനാണ് രാജസ്ഥാന്‍റെ ടോപ് സ്കോറർ.

IPL 2022  Rajasthan Royals vs Delhi Capitals  ഡൽഹി ക്യാപിറ്റൽസിന് 161 റൺസ് വിജയലക്ഷ്യം  Rajsthan Royals vs Delhi capitals  രാജസ്ഥാന്‍ റോയല്‍സ് vs ഡൽഹി ക്യാപിറ്റൽസ്  38 പന്തുകൾ നേരിട്ട് അർധസെഞ്ചുറി നേടിയ ആർ. അശ്വിനാണ് രാജസ്ഥാന്‍റെ ടോപ് സ്കോറർ.  half century for ashwin  ipl updates  ജോസ് ബട്‌ലറും സഞ്ജു സാംസണും നിരാശപ്പെടുത്തി  ipl first innings
IPL 2022: അശ്വിൻ കസറി, പടിക്കൽ കാത്തു; ഡൽഹി ക്യാപിറ്റൽസിന് 161 റൺസ് വിജയലക്ഷ്യം

By

Published : May 11, 2022, 9:59 PM IST

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 161 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 160 റണ്‍സെടുത്തു. ജോസ് ബട്‌ലറും സഞ്ജു സാംസണും നിരാശപ്പെടുത്തിയപ്പോൾ 50 റൺസ് നേടിയ ആര്‍ അശ്വിനും,48 റൺസുമായി ദേവ്‌ദത്ത് പടിക്കലുമാണ് രാജസ്ഥാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ (19 പന്തിൽ 19), ജോസ് ബട്‍ലര്‍ (11 പന്തിൽ ഏഴ്), ക്യാപ്റ്റൻ സഞ്ജു സാംസണ്‍ (നാല് പന്തിൽ ആറ്) എന്നിവർ തിളങ്ങാതെ പോയതാണു വലിയ സ്കോറിൽനിന്നു രാജസ്ഥാനെ അകറ്റിയത്. മൂന്നാമനായി രവിചന്ദ്ര അശ്വിനെ ക്രീസിലേക്ക് അയച്ച സഞ്ജു സാംസണിന്‍റെ തന്ത്രം വിജയിച്ചതോടെ രാജസ്ഥാന് പ്രതീക്ഷയായി. അശ്വിൻ - ദേവ്‌ദത്ത് പടിക്കൽ സഖ്യം സ്കോർബോർഡിൽ 50 റണ്‍സാണ് കൂട്ടിച്ചേർത്തത്.

റാസി വാൻ‍ഡർ ദസൻ 10 പന്തിൽ 12 ഉം ട്രെന്‍റ് ബോൾട്ട് മൂന്നും റൺസെടുത്തു പുറത്താകാതെ നിന്നു. ഡൽഹിക്കു വേണ്ടി ചേതൻ സാകരിയ, ആൻറിച് നോര്‍ഷെ, മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ABOUT THE AUTHOR

...view details