കേരളം

kerala

ETV Bharat / sports

ഐപിഎല്‍ മിനി താരലേലം: തീയതി മാറ്റണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികള്‍ - ബിസിസിഐ

ക്രിസ്‌മസ് അവധി ദിവസങ്ങളായതിനാല്‍ വിദേശ സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രാഞ്ചൈസികള്‍ ബിസിസിഐയെ സമീപിച്ചത്.

IPL  Mini Auctions  IPL Mini Auctions  ഐപിഎല്‍ മിനി താരലേലം  ബിസിസിഐ  ഐപിഎല്‍
ഐപിഎല്‍ മിനി താരലേലം: തീയതി മാറ്റണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികള്‍

By

Published : Nov 24, 2022, 3:05 PM IST

മുംബൈ: ഐപിഎല്‍ ലേലതീയതി മാറ്റണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികള്‍ ബിസിസിഐയെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 23ന് കൊച്ചിയിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മിനി താരലേലം നിശ്ചയിച്ചിരിക്കുന്നത്. ക്രിസ്‌മസ് അവധി ദിവസങ്ങളായതിനാല്‍ വിദേശ സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്ക് എത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലേല തീയതി മാറ്റണമെന്ന ആവശ്യം ടീമുകള്‍ ഉന്നയിക്കുന്നത്.

അതേസമയം താരങ്ങള്‍ക്ക് മിനി താരലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതിയും ബിസിസിഐ പുറത്തുവിട്ടു. ഡിസംബര്‍ 15 ആണ് അവസാന തീയതി.

ABOUT THE AUTHOR

...view details