കേരളം

kerala

ETV Bharat / sports

ഐപിഎല്ലില്‍ ഇന്ന് കനത്ത പോരാട്ടം ; മുംബൈയും ഡല്‍ഹിയും നേര്‍ക്കുനേര്‍

രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ മുംബൈയിറങ്ങുമ്പോള്‍ റിഷഭ് പന്താണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത്

IPL  Delhi Capitals vs Mumbai Indians  ഐപിഎല്‍  മുംബൈ ഇന്ത്യന്‍സ് vs ഡല്‍ഹി ക്യാപിറ്റല്‍സ്
ഐപിഎല്ലില്‍ ഇന്ന് കനത്ത പോരാട്ടം; മുംബൈയും ഡല്‍ഹിയും നേര്‍ക്ക്‌നേര്‍

By

Published : Mar 27, 2022, 1:58 PM IST

മുംബൈ : ഐപിഎല്ലിൽ ഞായറാഴ്‌ച നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നരയ്ക്കാണ് മത്സരം. രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ മുംബൈയിറങ്ങുമ്പോള്‍ റിഷഭ് പന്താണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത്.

ദക്ഷിണാഫ്രിക്കയുടെ യുവ താരം ഡേവാള്‍ഡ് ബ്രെവിസ് മുംബൈ നിരയില്‍ അരങ്ങേറ്റം നടത്തിയേക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണിങ്ങിനെത്തും. പരിക്കില്‍ നിന്ന് പരിക്കിൽ നിന്ന് മുക്തനാവാത്ത സൂര്യകുമാർ യാദവിന്‍റെ അഭാവം തിരിച്ചടിയാവും.

ജസ്‌പ്രീത് ബുംറ നയിക്കുന്ന പേസ് ബൗളിങ് യൂണിറ്റ് ശക്തമാണെങ്കിലും ടോപ് ക്വാളിറ്റി സ്‌പിന്നര്‍മാരുടെ അഭാവം തിരിച്ചടിയാണ്. മുരുകൻ അശ്വിന്‍, മായങ്ക് മാർക്കണ്ഡെ എന്നീ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഓൾറൗണ്ടര്‍ ഫാബിയൻ അലനാണ് ടീമിന്‍റെ മറ്റൊരു സ്‌പിന്നര്‍ ഒപ്‌ഷന്‍.

അതേസമയം ഇന്ത്യന്‍ അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ യാഷ് ധുല്‍ ഡല്‍ഹി നിരയില്‍ അരങ്ങേറ്റം നടത്തിയേക്കും. വിന്‍ഡീസ്‌ താരം റോവ്‌മാന്‍ പവലാണ് ഐപിഎല്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന മറ്റൊരു താരം. ബൗളിങ്ങിലും ബാറ്റിങ്ങിലും ഏറെ സന്തുലിതമായ ടീം കൂടിയാണ് പന്തിന്‍റെ ഡല്‍ഹി. ലുങ്കി എന്‍ഗിഡി, ശാര്‍ദുല്‍ താക്കൂര്‍, മുസ്തഫിസൂര്‍ റഹ്മാന്‍, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ താരങ്ങള്‍ ബോളിങ് യൂണിറ്റില്‍ പന്തിന് കരുത്താവും.

also read: മിക്ക് ഷുമാക്കര്‍ അപകടത്തില്‍പ്പെട്ടു ; കാര്‍ കോണ്‍ക്രീറ്റ് ഭിത്തിയിടിച്ചത് 274 കിലോമീറ്റർ വേഗതയിലായിരിക്കെ

നേരത്തെ ഐപിഎല്ലില്‍ 30 മത്സരങ്ങളിലാണ് ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ 16 മത്സരങ്ങള്‍ മുംബൈക്കൊപ്പം നിന്നപ്പോള്‍ 14 മത്സരങ്ങളില്‍ ജയം പിടിക്കാന്‍ ഡല്‍ഹിക്ക് കഴിഞ്ഞിട്ടുണ്ട്.

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് vs പഞ്ചാബ് കിങ്സ് :ഞായറാഴ്‌ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും പഞ്ചാബ് കിങ്സുമാണ് കൊമ്പുകോര്‍ക്കുക. സ്ഥാനമൊഴിഞ്ഞ വിരാട് കോലിക്ക് പകരം ഫാഫ് ഡുപ്ലസിയാണ് ടീമിനെ നയിക്കുക. മറുവശത്ത് മായങ്ക് അഗര്‍വാളിന്‍റെ നേതൃത്വത്തിലാണ് പഞ്ചാബിറങ്ങുക. ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

ABOUT THE AUTHOR

...view details