കേരളം

kerala

ETV Bharat / sports

ഐപിഎൽ എൽ ക്ലാസിക്കോ ; ചെന്നൈക്ക് ബാറ്റിങ്,രോഹിത്തില്ലാതെ മുംബൈ - ഹാർദിക് പാണ്ഡ്യ

ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമയുടെ അഭാവത്തിൽ മുംബൈയെ നയിക്കുന്നത് കെറോണ്‍ പൊള്ളാർഡ്

IPL  CHENNAI VS MUMBAI  CHENNAI CHOSE TO BAT FIRST  ഐപിഎൽ എൽ ക്ലാസിക്കോ  ഐപിഎൽ  ചെന്നൈക്ക് ബാറ്റിങ്  കെറോണ്‍ പൊള്ളാർഡ്  ചെന്നൈ  ധോണി  ഹാർദിക് പാണ്ഡ്യ  സാം കറൻ
ഐപിഎൽ എൽ ക്ലാസിക്കോ ; ചെന്നൈക്ക് ബാറ്റിങ് , രോഹിത്തില്ലാതെ മുംബൈ

By

Published : Sep 19, 2021, 7:48 PM IST

ദുബായ്‌ : ഐപിഎൽ പതിനാലാം പതിപ്പിന്‍റെ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ബാറ്റിങ്. ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമയുടെ അഭാവത്തിൽ കെറോണ്‍ പൊള്ളാർഡാണ് മുംബൈയെ നയിക്കുന്നത്.

അധിക മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ മത്സരത്തിനിറങ്ങുന്നത്. പരിക്കിൽ നിന്ന് മോചിതനായ ഫാഫ് ഡൂപ്ലസിസ് ചെന്നൈക്കായി കളിക്കുന്നുണ്ട്. ജോഷ് ഹേസല്‍വുഡും ചെന്നൈക്കായി പന്തെറിയും. ക്വാറന്‍റൈൻ കാലാവധി അവസാനിക്കാത്ത സാം കറൻ ഞായറാഴ്‌ചത്തെ മത്സരത്തിനില്ല.

മറുവശത്ത് രോഹിത് ശർമയുടെ അഭാവത്തിൽ കെറോണ്‍ പൊള്ളാർഡാണ് മുംബൈയെ നയിക്കുന്നത്. പുതുമുഖ താരം അൻമോൽ പ്രീത് സിങ് മുംബൈക്കായി അരങ്ങേറ്റം കുറിക്കും. ഹാർദിക് പാണ്ഡ്യ ഇന്ന് മുംബൈക്കായി കളിക്കുന്നില്ല.

പകുതിയോളം മത്സരങ്ങൾ കഴിഞ്ഞപ്പോൾ പോയിന്‍റ് ടേബിളിൽ ഏഴ് കളികളിൽ നിന്ന് 5 വിജയമുൾപ്പെടെ 10 പോയിന്‍റുമായി ചെന്നൈ രണ്ടാം സ്ഥാനത്തും നാല് വിജയങ്ങളിൽ നിന്ന് എട്ട് പോയിന്‍റുമായി മുംബൈ നാലാം സ്ഥാനത്തുമാണ്. ആദ്യ പാദത്തിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈക്കൊപ്പമായിരുന്നു.

പ്ലേയിങ് ഇലവൻ

ചെന്നൈ സൂപ്പർ കിങ്സ് :എംഎസ് ധോണി (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്‌ക്ക്‌വാദ്, ഫാഫ് ഡൂപ്ലസിസ് , മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായ്‌ഡു, രവീന്ദ്ര ജഡേജ, ഡ്വയിൻ ബ്രാവോ, ശാര്‍ദ്ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്,

മുംബൈ ഇന്ത്യന്‍സ് : കെറോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക്, ഇഷാന്‍ കിഷന്‍, അൻമോൽ പ്രീത് സിങ്, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ക്രുനാല്‍ പാണ്ഡ്യ, ആദം മിൽനെ, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ട്രെന്‍റ് ബോള്‍ട്ട്.

ABOUT THE AUTHOR

...view details