കേരളം

kerala

ETV Bharat / sports

IPL | ബ്രയാൻ ലാറ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ പുതിയ പരിശീലകന്‍ - Tom moody

കഴിഞ്ഞ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഉപദേശകനായും ബാറ്റിങ്‌ പരിശീലകനായും ബ്രയാൻ ലാറ ഉണ്ടായിരുന്നു.

IPL  Brian Lara Head Coach Of SunRisers Hyderabad  Brian Lara  SunRisers Hyderabad  ബ്രയാൻ ലാറ  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  Tom moody  ടോം മൂഡി
IPL| ബ്രയാൻ ലാറ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ പുതിയ പരിശീലകന്‍

By

Published : Sep 3, 2022, 1:16 PM IST

ഹൈദരാബാദ്: വെസ്‌റ്റ്‌ ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ മുഖ്യ പരിശീലകന്‍. ഐ‌പി‌എൽ പുതിയ സീസണിന് മുന്നോടിയായുള്ള ലാറയുടെ നിയമനം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്ഥിരീകരിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന സീസണുകളില്‍ ലാറയാണ് ടീമിന്‍റെ മുഖ്യ പരിശീലകനെന്ന് അറിയിച്ച് ഫ്രാഞ്ചൈസി ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഉപദേശകനായും ബാറ്റിങ്‌ പരിശീലകനായും ബ്രയാന്‍ ലാറ ഉണ്ടായിരുന്നു.

ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്ന ടോം മൂഡിക്ക് പകരക്കാരനായാണ് ലാറ എത്തുന്നത്. 2013 നും 2019 നും ഇടയിൽ മൂഡിക്കൊപ്പം മികച്ച പ്രകടനമാണ് ഹൈദരാബാദ് നടത്തിയത്. അഞ്ച് തവണ പ്ലേ ഓഫിലെത്തിയ സംഘം 2016ൽ ചാമ്പ്യന്മാരുമായിരുന്നു.

അതേസമയം കഴിഞ്ഞ സീസണില്‍ ആറ് ജയവും എട്ട് തോൽവിയുമായി എട്ടാം സ്ഥാനത്താണ് ഹൈദരാബാദ് ഫിനിഷ്‌ ചെയ്‌തത്.

ABOUT THE AUTHOR

...view details