കൊച്ചി: ഐപിഎല്‍ ലേലത്തില്‍ പണം വാരി ഓസ്‌ട്രേലിയയുടെ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഗ്രീനിനെ 17.5 കോടി രൂപയ്‌ക്ക് മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്.
കാമറൂണ്‍ ഗ്രീനിനായി 17.5 കോടി മുടക്കി മുംബൈ, ബെന്‍ സ്റ്റോക്‌സ് 16.25 കോടിക്ക് ചെന്നൈയില്‍ - മുംബൈ ഇന്ത്യന്‍സ്
ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ കടുത്ത വെല്ലുവിളി മറികടന്നാണ് 23കാരനായ കാമറൂണ്‍ ഗ്രീനിനെ മുംബൈ കൂടാരത്തിലെത്തിച്ചത്.
കാമറൂണ്‍ ഗ്രീനായി 17.5 കോടി മുടക്കി മുംബൈ, ബെന്‍ സ്റ്റോക്‌സിനെ ചെന്നൈ സ്വന്തമാക്കി
ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ കടുത്ത വെല്ലുവിളി മറികടന്നാണ് 23കാരനെ മുംബൈ കൂടാരത്തിലെത്തിച്ചത്. ഇംഗ്ലണ്ട് താരം ബെന്‍സ്റ്റോക്‌സിനെ 16.25 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. ലഖ്‌നൗ സൂപ്പര്‍ കിങ്‌സ് താരത്തിനായി അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു.
വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസൺ ഹോൾഡറെ 5.75 കോടിക്ക് സഞ്‌ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. സിംബാബ്‌വെ താരം സിക്കന്ദര്‍ റാസയെ 50 ലക്ഷം രൂപയ്‌ക്ക് പഞ്ചാബ് സ്വന്തമാക്കി.
Last Updated : Dec 23, 2022, 5:00 PM IST