ബെംഗളൂരു : ഐപിഎല്‍ താരലേലത്തില്‍ രണ്ടാം ദിനത്തിന്‍റെ അവസാനം വിഷ്‌ണു വിനോദിനെ ടീമിലെത്തിച്ച് ഹൈദരാബാദ്. മുഷ്‌താഖ് അലിയിലും വിജയ് ഹസാരെയിലും കേരളത്തിനായി മിന്നിത്തിളങ്ങിയ വിഷ്‌ണുവിനെ വാശിയേറിയ ലേലത്തിന് ഒടുവിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്.
20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്‌ണുവിനെ ഇന്നലെ നടന്ന ആദ്യ ലേലത്തില്‍ ആരും വിളിച്ചിരുന്നില്ല. ഇന്ന് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടികയില്‍ (ആക്‌സിലറേറ്റഡ് ലിസ്റ്റ്) ഇടം നേടിയ വിഷ്‌ണുവിന്‍റെ പേര് ലേലത്തിന് ഒടുവിലാണ് വീണ്ടുമെത്തിയത്.