കേരളം

kerala

ETV Bharat / sports

ഹര്‍ഷലിനായി 11.75 കോടി എറിഞ്ഞ് പഞ്ചാബ്; ചെന്നൈയില്‍ തിരിച്ചെത്തി ശാര്‍ദുല്‍

IPL 2024 Auction Shardul Thakur Sold To Chennai Super Kings: കൊല്‍ക്കത്ത നൈറ്റ്‌ റെഡേഴ്‌സ് കൈവിട്ട ശാര്‍ദുല്‍ താക്കൂര്‍ പഴയ തട്ടകമായ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തിരിച്ചെത്തി.

By ETV Bharat Kerala Team

Published : Dec 19, 2023, 3:45 PM IST

IPL 2024 Auction  Shardul Thakur Sold To Chennai Super Kings  Shardul Thakur IPL 2024 team  Harshal Patel Sold To Punjab Kings  Harshal Patel IPL 2024 team  ഐപിഎല്‍ 2024  ഐപിഎല്‍ 2024 ലേലം അപ്‌ഡേറ്റ്‌സ്  ശാര്‍ദുല്‍ താക്കൂര്‍ ചെന്നൈ സൂപ്പര്‍ കിങ്സ  ഹര്‍ഷല്‍ പട്ടേല്‍ പഞ്ചാബ് കിങ്സ  ഹര്‍ഷല്‍ പട്ടേല്‍
IPL 2024 Auction Shardul Thakur Chennai Super Kings Harshal Patel Punjab kings

ദുബായ്‌: ഐപിഎല്‍ 2024 സീസണിന് മുന്നോടിയായുള്ള മിനി ലേലത്തില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂറിനെ തങ്ങളുടെ തട്ടകത്തിലേക്ക് തിരികെ എത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. (IPL 2024 Auction Shardul Thakur Sold To Chennai Super Kings).രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ശാര്‍ദുലിനായി നാല് കോടി രൂപയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുടക്കിയത്.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌ റെഡേഴ്‌സിനായി ആയിരുന്നു ശാര്‍ദുല്‍ കളിച്ചത്. സീസണിന് മുന്നോടിയായി ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നും 10.5 കോടി രൂപയ്‌ക്ക് ട്രേഡിലൂടെയായിരുന്നു ശാര്‍ദുലിനെ കൊല്‍ക്കത്ത നേടിയിരുന്നത്. എന്നാല്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കഴിയാതിരുന്ന താരത്തെ പുതിയ സീസണിന് മുന്നോടിയായി കൊല്‍ക്കത്ത ഒഴിവാക്കുകയായിരുന്നു.

അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൈവിട്ട അര്‍ഷല്‍ പട്ടേലിനെ പൊന്നിന്‍ വിലയെറിഞ്ഞ് പഞ്ചാബ് കിങ്‌സ് തങ്ങളുടെ കൂടാരത്തിലെത്തിച്ചു. (IPL 2024 Auction Harshal Patel Sold To Punjab Kings). രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഹര്‍ഷലിനായി ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിങ്‌സും തമ്മിലായിരുന്നു തുടക്കത്തില്‍ മത്സരം.

എന്നാല്‍ തുക 11 കോടിയില്‍ എത്തിയതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് വന്നെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരുന്ന പഞ്ചാബ് 11.75 കോടിയ്‌ക്ക് താരത്തെ സ്വന്തമാക്കുകയായിരുന്നു. ഈ ലേലത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയാണിത്.

അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎസ് ഭരത്തിനെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്‌ക്ക് കൊല്‍ക്കത്ത നൈറ്റ്‌റേഡേഴ്‌സ് സ്വന്തമാക്കി. സ്‌പിന്നര്‍ ചേതന്‍ സക്കറിയയെ അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ടീം തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചിട്ടുണ്ട്.

റെക്കോഡിട്ട് കമ്മിന്‍സ്: ഐപിഎല്‍ 2024 മിനി താര ലേലത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് വമ്പന്‍ നേട്ടമുണ്ടാക്കി. റെക്കോഡ് തുകയായ 20.50 കോടി രൂപയ്‌ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. (IPL 2024 Auction Pat Cummins Sold To Sunrisers Hyderabad).

ഫ്രാഞ്ചൈസികള്‍ തമ്മില്‍ രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കമ്മിന്‍സിനായി ശക്തമായ പോരാട്ടമാണ് നടന്നത്. തുടക്കത്തില്‍ ഓസീസ് സൂപ്പര്‍ താരത്തിനായി ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായിരുന്നു രംഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ തുക 7 കോടി കടന്നതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രംഗത്ത് എത്തി.

ALSO READ: ആദ്യ കോടിത്തിളക്കം, റോവ്‌മാൻ പവലിന് 7.4 കോടി... പണമെറിഞ്ഞത് രാജസ്ഥാന്‍ റോയല്‍സ്

ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പിന്മാറുകയും ചെയ്‌തു. പിന്നീട് ബാംഗ്ലൂരും ഹൈദരാബാദും തമ്മില്‍ വാശിയേറിയ ലേലം നടന്നതോടെയാണ് ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും മൂല്യമുള്ള താരമായി കമ്മിന്‍സ് മാറിയത്. (Pat Cummins becomes the most expensive player in IPL history). കഴിഞ്ഞ ലേലത്തില്‍ പഞ്ചാബ് കിങ്‌സ് 18.5 കോടി നല്‍കിയ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍റെ പേരിലായിരുന്നു നേരത്തെ റെക്കോഡ് ഉണ്ടായിരുന്നത്.

ABOUT THE AUTHOR

...view details