കേരളം

kerala

ETV Bharat / sports

ആദ്യ കോടിത്തിളക്കം, റോവ്‌മാൻ പവലിന് 7.4 കോടി... പണമെറിഞ്ഞത് രാജസ്ഥാന്‍ റോയല്‍സ് - റോവ്‌മാന്‍ പവല്‍ ഐപിഎല്‍ ലേലം

IPL 2024 Auction Rovman Powell Sold To Rajasthan Royals: ഐപിഎല്‍ മിനി ലേലത്തില്‍ റോവ്‌മാന്‍ പവലിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ഹാരി ബ്രൂക്കിനെ നാല് കോടിക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കി.

IPL 2024 Auction  Rovman Powell Sold To Rajasthan Royals  Rovman Powell  IPL 2024  Rovman Powell IPL 2024 team  ഐപിഎല്‍ 2024  ഐപിഎല്‍ ലേലം  റോവ്‌മാന്‍ പവല്‍  റോവ്‌മാന്‍ പവല്‍ ഐപിഎല്‍ ലേലം  രാജസ്ഥാന്‍ റോയല്‍സ്
IPL 2024 Auction Rovman Powell Sold To Rajasthan Royals

By ETV Bharat Kerala Team

Published : Dec 19, 2023, 1:33 PM IST

Updated : Dec 19, 2023, 5:25 PM IST

ദുബായ്:ഐപിഎല്‍ 2024-ന് (IPL 2024) മുന്നോടിയായുള്ള മിനി താര ലേലത്തില്‍ ആദ്യ കോടിപതിയായി വെസ്റ്റ് ഇന്‍ഡീസിന്‍റെ റോവ്‌മാന്‍ പവല്‍. ലേലത്തില്‍ ആദ്യ പേരുകാരനായ വിന്‍ഡീസ് താരത്തെ 7.4 കോടി രൂപയ്‌ക്ക് രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന റോവ്‌മാന്‍ പലവലിനായി കൊല്‍ക്കത്ത നൈറ്റ്‌റെഡേഴ്‌സില്‍ നിന്നും കനത്ത വെല്ലുവിളിയാണ് രാജസ്ഥാന്‍ റോയല്‍സിന് നേരിടേണ്ടി വന്നത്. (IPL 2024 Auction Rovman Powell Sold To Rajasthan Royals).

അതേസമയം ഓസീസ് താരങ്ങള്‍ ലേലത്തില്‍ പണം കൊയ്യുന്ന കാഴ്‌ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ഓസ്‌ട്രേലിയയുടെ ഏകദിന ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ്‌ ഐപിഎല്‍ 2024 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളത്തിലറിങ്ങും. (Travis Head Sold To Sunrisers Hyderabad). 6.8 കോടി രൂപ എറിഞ്ഞാണ് ഹെഡിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മിനി താര ലേലത്തില്‍ തൂക്കിയത്.

അടിസ്ഥാന വില രണ്ടുകോടിയുണ്ടായിരുന്ന ഹെഡിനായി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നുള്ള കനത്ത വെല്ലുവിളിയാണ് ഹൈദരാബാദിന് മറികടക്കേണ്ടി വന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് എതിരായ ഫൈനലില്‍ സെഞ്ചുറി നേടിയ ഹെഡ്‌ മത്സരത്തിലെ താരമായിരുന്നു ഹെഡ്.

അതേസമയം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ 20.50 കോടി രൂപയ്‌ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. (IPL 2024 Auction Pat Cummins Sold To Sunrisers Hyderabad). രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കമ്മിന്‍സിനായി ഫ്രാഞ്ചൈസികള്‍ തമ്മില്‍ ശക്തമായ പോരാട്ടമാണ് നടന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലായിരുന്നു തുടക്കത്തില്‍ താരത്തിനായി രംഗത്ത് ഉണ്ടായിരുന്നത്. തുക 7 കോടി കടന്നതോടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രംഗത്ത് എത്തുന്നത്.

ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പിന്മാറുകയും ചെയ്‌തു. പിന്നീട് ബാംഗ്ലൂരും ഹൈദരാബാദും തമ്മിലായിരുന്നു മത്സരം നടന്നത്. അതേസമയം ഓസീസിന്‍റെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും മൂല്യമുള്ള താരമായി മാറി. മിച്ചല്‍ സ്റ്റാർക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടിക്കാണ് സ്വന്തമാക്കിയത്. അതേസമയം ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക്കിനെ നാല് കോടിക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കി.

ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനായി മിന്നും പ്രകടനം നടത്തിയ രചിന്‍ രവീന്ദ്രയ്‌ക്കായി (Rachin Ravindra) വാശിയേറിയ ലേലം പ്രതീക്ഷിച്ചെങ്കിലും 1.80 കോടിയാണ് താരത്തിന് ലഭിച്ചത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കൂടാരത്തില്‍ എത്തിച്ചത്. ശ്രീലങ്കയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്കയെ അടിസ്ഥാന വിലയായ 1.50 കോടി രൂപക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേടി.

ALSO READ: ആദ്യ വിളിയില്‍ തന്നെ ഹസരങ്ക പോന്നു; ഞെട്ടലില്‍ ചിരിയടക്കാനാവാതെ കാവ്യ മാരന്‍

Last Updated : Dec 19, 2023, 5:25 PM IST

ABOUT THE AUTHOR

...view details