ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിന് മുന്നോടിയായുള്ള മിനി താരലേലം പൊടിപൊടിക്കുകയാണ്. ദുബായിലെ കൊക്കകോള അരീനയിലാണ് ലേലം നടക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ സഹ ഉടമയായ കാവ്യ മാരനും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.
പതിവ് പോലെ ഇത്തവണയും ശ്രദ്ധാകേന്ദ്രമാണ് കാവ്യ. ഇതിനിടെ ലേലത്തില്‍ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ഹസരങ്കയെ സ്വന്തമാക്കിയതിന് ശേഷമുള്ള കാവ്യയുടെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. (Kavya Maran Viral Reaction) അടിസ്ഥാന വിലയായ 1.50 കോടി രൂപയ്‌ക്കാണ് ഹസരങ്കയെ ഹൈദരാബാദ് തങ്ങളുട കൂടാരത്തില്‍ എത്തിച്ചത്.
26-കാരനായി കടുത്ത മത്സരം പ്രതീക്ഷിച്ചായിരുന്നു ഹൈദാരാബാദ് ലേലം വിളി തുടങ്ങിയത്. എന്നാല്‍ മറ്റ് ഫ്രാഞ്ചൈസികള്‍ ആരും തന്നെ ഹസരങ്കയ്‌ക്കായി രംഗത്ത് എത്തിയില്ല. കൂടുതല്‍ തുക മുടക്കാതെ തന്നെ ലങ്കന്‍ ഓള്‍റൗണ്ടറെ നേടാന്‍ കഴിഞ്ഞതിന്‍റെ ഞെട്ടലില്‍ കാവ്യയ്‌ക്ക് ചിരിയടക്കാന്‍ കഴിയാതെ വരികയായിരുന്നു. (Kayva Maran Reaction Goes Viral After Sunrisers Hyderabad Steal Wanindu Hasaranga)
കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ആയിരുന്നു ഹസരങ്ക കളിച്ചത്. എന്നാല്‍ സമീപകാലത്തായി പരിക്കിന്‍റെ പിടിയിലായിരുന്നു താരമുള്ളത്. ഇതേത്തുടര്‍ന്ന് ഏഷ്യ കപ്പ്, ഏകദിന ലോകകപ്പ് എന്നിവ ഹസരങ്കയ്‌ക്ക് നഷ്‌ടമായിരുന്നു.
ഓസ്‌ട്രേലിയുടെ നായകന്‍ പാറ്റ് കമ്മിന്‍സ്, ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ് എന്നിവരേയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. 20.50 കോടി രൂപയ്‌ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. (IPL 2024 Auction Pat Cummins Sold To Sunrisers Hyderabad). രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ഫ്രാഞ്ചൈസികള്‍ തമ്മില്‍ ശക്തമായ പോരാട്ടമാണ് ഉണ്ടായത്.