കേരളം

kerala

ETV Bharat / sports

ഐപിഎല്ലിന് ഇല്ലെന്ന് പാറ്റ് കമ്മിന്‍സ്, കൊല്‍ക്കത്തയ്‌ക്ക് തിരിച്ചടി - ഐപിഎല്ലിനില്ലെന്ന് പാറ്റ് കമ്മിന്‍സ്

അന്താരാഷ്‌ട്ര മത്സരങ്ങളുടെ തിരക്കിനാല്‍ ഐപിഎല്ലിന്‍റെ 16-ാം സീസണിനില്ലെന്ന് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്.

Kolkata Knight Riders  IPL 2023  IPL  Pat Cummins  Pat Cummins Pulls Out Of IPL 2023  Pat Cummins twitter  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  പാറ്റ് കമ്മിന്‍സ്  ഐപിഎല്ലിനില്ലെന്ന് പാറ്റ് കമ്മിന്‍സ്  ഐപിഎല്‍
ഐപിഎല്ലിന് ഇല്ലെന്ന് പാറ്റ് കമ്മിന്‍സ്, കൊല്‍ക്കത്തയ്‌ക്ക് തിരിച്ചടി

By

Published : Nov 15, 2022, 1:28 PM IST

സിഡ്‌നി: ഐപിഎല്ലിന്‍റെ പുതിയ സീസണിനൊരുങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കനത്ത തിരിച്ചടി. 16-ാം സീസണില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. അന്താരാഷ്‌ട്ര മത്സരങ്ങളുടെ തിരക്കിനാലാണ് പിന്മാറ്റമെന്ന് ചൂണ്ടിക്കാട്ടി കമ്മിന്‍സ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

"അടുത്ത വര്‍ഷത്തെ ഐപിഎല്ലിനില്ലെന്ന കഠിനമായ ആ തീരുമാനം ഞാന്‍ എടുക്കുന്നു. നിരവധി ടെസ്റ്റ്, ഏകദിന മത്സരങ്ങളാല്‍ അടുത്ത 12 മാസത്തെ അന്താരാഷ്‌ട്ര ഷെഡ്യൂള്‍ തിരക്കേറിയതാണ്. അടുത്ത ലോകകപ്പിനും ആഷസിനും തയ്യാറെടുക്കും മുമ്പ് വിശ്രമം ആവശ്യമാണ്", കമ്മിന്‍സ് ട്വിറ്ററില്‍ കുറിച്ചു.

തന്‍റെ സാഹചര്യം മനസിലാക്കിയതിന് കൊല്‍ക്കത്തയ്‌ക്ക് നന്ദി പറയുന്നതായും വൈകാതെ തന്നെ ടീമിനൊപ്പം ചേരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്മിന്‍സ് വ്യക്തമാക്കി. ഓസ്‌ട്രേലിയയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായ കമ്മിന്‍സ് കഴിഞ്ഞ മൂന്ന് സീസണിലും കൊല്‍ക്കത്തക്കായാണ് കളിച്ചത്. ഇടുപ്പിനേറ്റ പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ സീസണിന്‍റെ പകുതി മത്സരങ്ങള്‍ താരത്തിന് നഷ്‌ടമായിരുന്നു.

സീസണില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിക്കുന്ന രണ്ടാമത്തെ കൊല്‍ക്കത്ത താരമാണ് പാറ്റ് കമ്മിന്‍സ്. നേരത്തെ ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാം ബില്ലിങ്സും 16-ാം സീസണിലുണ്ടാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം ഓസീസിന്‍റെ ടെസ്റ്റ് നായകനായിരുന്ന കമ്മിന്‍സിന് ആരോണ്‍ ഫിഞ്ചിന്‍റെ വിരമിക്കലോടെയാണ് ഏകദിന ടീമിന്‍റെ ചുമതല നല്‍കിയത്. 2023ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പില്‍ കമ്മിന്‍സിന് കീഴിലാവും ഓസീസ് ഇറങ്ങുക.

also read:IPL 2023: ശാർദുൽ താക്കൂർ കെകെആറിലേക്ക്, ലോക്കി ഫെർഗൂസനെ വിട്ട് ഗുജറാത്ത്

ABOUT THE AUTHOR

...view details