മുംബൈ : പതിവില്‍ നിന്നും വിപരീതമായി പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ മികച്ച തുടക്കമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ ബാറ്റര്‍ വിരാട് കോലിക്ക് ലഭിച്ചത്. അര്‍ഷ്‌ദീപ് സിങ്ങ് എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറികള്‍ പറത്തി, തുടര്‍ന്ന് ഹര്‍പ്രീത് ബ്രാറിനെ സിക്‌സറിനും പറത്തി താരം തുടക്കം ഗംഭീരമാക്കിയിരുന്നു.
പഞ്ചാബ് ഉയര്‍ത്തിയ 210 റണ്‍സിന്‍റെ കൂറ്റന്‍ ലക്ഷ്യമെന്ന സമ്മര്‍ദഘട്ടത്തിലും ബാറ്റില്‍ മികച്ച രീതിയില്‍ പന്ത് കൊള്ളിക്കാന്‍ കോലിക്കായിരുന്നു. ഇതോടെ കോലി പഴയ ഫോമിലേക്ക് തിരിച്ചെത്തിയതായാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ വൈകാതെ തന്നെ താരത്തിന് തിരിച്ചുകയറേണ്ടി വന്നു.
പഞ്ചാബ് പേസര്‍ കാഗിസോ റബാഡയുടെ ഷോട്ട് ബോളില്‍ രാഹുല്‍ ചഹാര്‍ പിടികൂടിയായിരുന്നു താരത്തിന്‍റെ മടക്കം. കോലിയുടെ ഗ്ലൗവിലാണ് പന്ത് കൊണ്ടത്. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് നിഷേധിച്ചെങ്കിലും റിവ്യൂവിലൂടെയാണ് താരത്തിന് തിരിച്ച് നടക്കേണ്ടി വന്നത്. ഗ്രൗണ്ടില്‍ നിന്നും മടങ്ങുമ്പോള്‍ ആകാശത്തേക്ക് നോക്കി നിരാശ പ്രകടമാക്കുന്ന കോലിയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.