മുംബൈ : ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടേസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബൗളിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും നാല് മാറ്റങ്ങളുമായാണ് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹിയിറങ്ങുന്നത്.
മൻദീപ് സിങ്, റിപാൽ പട്ടേൽ, ഖലീൽ അഹമ്മദ്, ആൻറിച്ച് നോർട്ട്ജെ എന്നിവര്‍ ടീമിലെത്തിയപ്പോള്‍, പൃഥ്വി ഷാ, അക്‌സര്‍ പട്ടേല്‍, മുസ്തഫിസുർ റഹ്മാൻ, ചേതൻ സക്കരിയ എന്നിവര്‍ പുറത്തായി.
മറുവശത്ത് ഹൈദരാബാദ് നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ട്. കാർത്തിക് ത്യാഗി, ശ്രേയസ് ഗോപാൽ, സീൻ ആബട്ട് എന്നിവര്‍ ടീമിനായി അരങ്ങേറ്റം നടത്തും. പരിക്കേറ്റ് നടരാജനും വാഷിംഗ്‌ടണ്‍ സുന്ദറും പുറത്തായപ്പോള്‍, കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനം മാര്‍ക്കോ ജാന്‍സണ് വിനയായി.