കൊല്‍ക്കത്ത : ഇന്ത്യന്‍ താരം ശ്രേയസ് അയ്യരെ ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ക്യാപ്റ്റനായി നിയമിച്ചു. മെഗാ ലേലത്തില്‍ 12.25 കോടിക്കാണ് കൊല്‍ക്കത്ത ശ്രേയസിനെ സ്വന്തമാക്കിയത്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനെ ശ്രേയസ് നയിച്ചിട്ടുണ്ട്.
കൊല്‍ക്കത്തെയെപ്പോലെ മികച്ച ഒരു ടീമിനെ നയിക്കാൻ അവസരം ലഭിച്ചതിൽ അങ്ങേയറ്റം അഭിമാനിക്കുന്നതായി ശ്രേയസ് പ്രതികരിച്ചു.
'ഒരു ടൂർണമെന്‍റ് എന്ന നിലയിൽ ഐപിഎൽ, വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള മികച്ച കളിക്കാരെ ഒരുമിച്ച് കൊണ്ടുവരുന്നു. വളരെ കഴിവുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട മഹത്തായ സംഘത്തെ നയിക്കുന്നതില്‍ അഭിമാനമുണ്ട്. ടീമിന്‍റെ ലക്ഷ്യം നേടുന്നതിനായി പ്രവര്‍ത്തിക്കും' - ശ്രേയസ് പറഞ്ഞു.