കേരളം

kerala

ETV Bharat / sports

IPL 2022 | ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് 174 റണ്‍സ് വിജയലക്ഷ്യം - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 173 റണ്‍സെടുത്തത്

IPL 2022  IPL 2022 score updates  royal challengers bangalore vs chennai super kings  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  ചെന്നൈ സൂപ്പര്‍ കിങ്സ്
IPL 2022: ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് 174 റണ്‍സ് വിജയലക്ഷ്യം

By

Published : May 4, 2022, 9:30 PM IST

മുംബൈ : ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 174 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 173 റണ്‍സെടുത്തത്. 27 പന്തില്‍ 42 റണ്‍സെടുത്ത മഹിപാൽ ലോംറോറാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്‌കോറര്‍.

ഫാഫ് ഡു പ്ലെസിസ് (22 പന്തില്‍ 38), വിരാട് കോലി (33 പന്തില്‍ 30), രജത് പടിദാർ(15 പന്തില്‍ 21), ഗ്ലെൻ മാക്‌സ്‌വെൽ (3 പന്തില്‍ 3), ഷഹബാസ് അഹമ്മദ് (2 പന്തില്‍ 1) , വനിന്ദു ഹസരങ്ക (1 പന്തില്‍ 0), ഹർഷൽ പട്ടേൽ(0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ദിനേഷ് കാർത്തിക് (17 പന്തില്‍ 26), മുഹമ്മദ് സിറാജ് എന്നിവര്‍ പുറത്താവാതെ നിന്നു.

ചെന്നൈക്കായി മഹീഷ്‌ തീക്ഷണ നാല് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മൊയിന്‍ അലി രണ്ടും, ഡ്വെയ്ൻ പ്രിട്ടോറിയസ് ഒന്നും വിക്കറ്റുകള്‍ നേടി. നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ്‌ ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഫാഫ് ഡു പ്ലെസിസ് നയിക്കുന്ന ബാംഗ്ലൂരിറങ്ങിയത്. മറുവശത്ത് ചെന്നൈ ഒരുമാറ്റം വരുത്തി. മിച്ചല്‍ സാന്‍റ്‌നര്‍ പുറത്തായപ്പോള്‍ മൊയിന്‍ അലിയാണ് ടീമില്‍ ഇടംനേടിയത്.

ABOUT THE AUTHOR

...view details