കേരളം

kerala

ETV Bharat / sports

IPL 2022 | റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പച്ച ജഴ്‌സി അണിയുന്നത് എന്തിനാണ് ? - റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പച്ച ജേഴ്‌സി

2011ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കെതിരായ മത്സരത്തിലാണ് ബാംഗ്ലൂര്‍ ആദ്യമായി പച്ച ജഴ്‌സിയില്‍ കളത്തിലിറങ്ങിയത്

Sunrisers Hyderabad vs Royal Challengers  Royal Challengers  Royal Challengers Bangalore Green Jersey  Royal Challengers Go Green project  IPL 2022  ഐപിഎല്‍ 2022  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പച്ച ജേഴ്‌സി  ഗോ ഗ്രീൻ പദ്ധതി
IPL 2022: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പച്ച ജേഴ്‌സി അണിയുന്നത് എന്തിനാണ് ?; കാരണമിതാ...

By

Published : May 8, 2022, 1:44 PM IST

മുംബൈ : ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നത്തെ മത്സരത്തില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരങ്ങളിറങ്ങുക പച്ച ജഴ്‌സിയില്‍. ഫ്രാഞ്ചൈസിയുടെ ‘ഗോ ഗ്രീൻ’ പദ്ധതിയുടെ പ്രചാരണാർഥമാണ് സീസണിലെ ഒരു മത്സരത്തില്‍ പച്ച ജഴ്‌സിയണിഞ്ഞ് ബാംഗ്ലൂര്‍ കളിക്കാനിറങ്ങുന്നത്.

മരങ്ങൾ വച്ചുപിടിപ്പിക്കുക, മരങ്ങൾ സംരക്ഷിക്കുക, പ്രകൃതിയെ സംരക്ഷിക്കുക തുടങ്ങിയ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. 2011ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കെതിരായ മത്സരത്തിലാണ് ബാംഗ്ലൂര്‍ ആദ്യമായി പച്ച ജഴ്‌സിയില്‍ കളത്തിലിറങ്ങിയത്. തുടര്‍ന്നുള്ള എല്ലാ സീസണുകളിലും ഈ പാരമ്പര്യം തടസമില്ലാതെ സംഘം തുടരുന്നുണ്ട്.

also read: IPL 2022 | ജീവന്‍ മരണപ്പോരാട്ടത്തിന് ബാംഗ്ലൂരും ഹൈദരാബാദും ; വാങ്കഡെയില്‍ തീ പാറും

എന്നാല്‍ പച്ച ജഴ്‌സിയില്‍ അത്ര നല്ല റെക്കോര്‍ഡല്ല ബാംഗ്ലൂരിനുള്ളത്. ഈ നിറത്തില്‍ ഒമ്പത് കളികളിൽ രണ്ട് വിജയങ്ങൾ മാത്രമാണ് സംഘത്തിന് നേടാനായത്. അതേസമയം വാങ്കഡെയില്‍ ഉച്ച കഴിഞ്ഞ് 3.30നാണ് ഹൈദരാബാദ്- ബാംഗ്ലൂര്‍ പോരാട്ടം. സീസണില്‍ തങ്ങളുടെ 12ാം മത്സരത്തിന് ബാംഗ്ലൂരിറങ്ങുമ്പോള്‍, ഹൈരദാബാദിനിത് 11ാം മത്സരമാണ്.

ABOUT THE AUTHOR

...view details