മുംബൈ : ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പച്ച ജഴ്‌സിയില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നേടിയ വിജയത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് ആരാധകര്‍. നേരത്തെ പച്ച ജഴ്‌സിയിൽ ജയിച്ച സീസണുകളില്‍ ഫൈനലിലെത്താന്‍ ബാംഗ്ലൂരിന് കഴിഞ്ഞുവെന്നതാണ് ആരാധകര്‍ക്ക് ആവേശമാകുന്നത്. ഇതുവരെ 11 മത്സരങ്ങളിലാണ് ബാംഗ്ലൂര്‍ പച്ചയണിഞ്ഞ് കളിക്കാനിറങ്ങിയത്.
ഇതില്‍ ഇത്തവണത്തേത് ഉൾപ്പടെ മൂന്ന് തവണ മാത്രമാണ് ടീമിന് ജയിക്കാനായത്. മുന്‍ വര്‍ഷങ്ങളില്‍ രണ്ട് തവണ ജയിച്ചപ്പോഴും ടീമിന് ഫൈനലിലെത്താനായി എന്നതാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. 2011ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കെതിരായ മത്സരത്തിലാണ് ബാംഗ്ലൂര്‍ ആദ്യമായി പച്ച ജഴ്‌സിയില്‍ കളത്തിലിറങ്ങിയത്. അന്ന് ടസ്‌കേഴ്‌സിനെ 9 വിക്കറ്റിന് തകർത്ത ബാംഗ്ലൂര്‍ ഫൈനലിലെത്തി.
14 മത്സരങ്ങളില്‍ 9 ജയവുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് സംഘം ഫൈനലിലെത്തിയത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് 58 റണ്‍സിന് തോല്‍വി വഴങ്ങി. തുടര്‍ന്ന് 2016ലായിരുന്നു രണ്ടാമത്തെ ജയം വന്നത്. ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തില്‍ 144 റൺസിനായിരുന്നു ബാംഗ്ലൂരിന്‍റെ ജയം.