കേരളം

kerala

ETV Bharat / sports

IPL 2022 | റോയല്‍ പോരില്‍ ബാംഗ്ലൂരിന് ടോസ്, രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്യും; ഇരു ടീമിലും മാറ്റങ്ങളില്ല - ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്

രാജസ്ഥാൻ റോയൽസ് തുടർച്ചയായ മൂന്നാം ജയം ലക്ഷ്യം വെയ്‌ക്കുമ്പോള്‍, തുടര്‍ച്ചയായ രണ്ടാം ജയമാണ് റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂര്‍ തേടുന്നത്.

ipl 2022  rajasthan royals vs royal challengers bangalore  ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്  രാജസ്ഥാൻ റോയൽസ്
IPL 2022 | രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്യും; ബാംഗ്ലൂര്‍ ബൗളിങ് തിരഞ്ഞെടുത്തു, ഇരു ടീമിലും മാറ്റങ്ങളില്ല

By

Published : Apr 5, 2022, 7:12 PM IST

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും മാറ്റങ്ങളില്ലാതെയാണ് രാജസ്ഥാനും ബാംഗ്ലൂരുമിറങ്ങുന്നത്.

രാജസ്ഥാൻ റോയൽസ് തുടർച്ചയായ മൂന്നാം ജയം ലക്ഷ്യം വെയ്‌ക്കുമ്പോള്‍, തുടര്‍ച്ചയായ രണ്ടാം ജയമാണ് റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂര്‍ തേടുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും രാജസ്ഥാന്‍ ജയം പിടിച്ചപ്പോള്‍ ബാംഗ്ലൂര്‍ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയിരുന്നു.

ഹൈദരാബാദ്, മുംബൈ ടീമുകൾക്കെതിരായിരുന്നു രാജസ്ഥാന്‍ ജയം പിടിച്ചത്. എന്നാല്‍ പഞ്ചാബിനോട്‌ തോറ്റ് തുടങ്ങിയ ബാഗ്ലൂര്‍ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച് വിജയ വഴിയില്‍ തിരിച്ചെത്തിയിരുന്നു.

രാജസ്ഥാൻ റോയൽസ്: ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാൾ, ദേവദത്ത് പടിക്കൽ, സഞ്ജു സാംസൺ (സി), ഷിമ്രോണ്‍ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, നവ്ദീപ് സൈനി, ട്രെന്‍റ് ബോൾട്ട്, പ്രസിദ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: ഫാഫ് ഡു പ്ലെസിസ് (സി), അനുജ് റാവത്ത്, വിരാട് കോലി, ദിനേശ് കാർത്തിക്, ഷെർഫാൻ റഥർഫോർഡ്, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഡേവിഡ് വില്ലി, ഹർഷൽ പട്ടേൽ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

ABOUT THE AUTHOR

...view details