പൂനെ:ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 145 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തിലാണ് 144 റണ്‍സെടുത്തത്. കൂട്ടത്തകര്‍ച്ചയ്‌ക്കിടെ പൊരുതി നിന്ന റിയാന്‍ പരാഗിന്‍റെ പ്രകടനമാണ് രാജസ്ഥാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
31 പന്തില്‍ നാല് സിക്‌സുകളും മൂന്ന് ഫോറും സഹിതം 56 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ (21 പന്തില്‍ 27), ആര്‍ അശ്വിന്‍ (9 പന്തില്‍ 17) ഡാരിൽ മിച്ചൽ (24 പന്തില്‍ 16) എന്നിവര്‍ മാത്രമാണ് പരാഗിന് പുറമെ രണ്ടക്കം തൊട്ട താരങ്ങള്‍. ജോസ് ബട്‌ലർ(9 പന്തില്‍ 8) , ദേവ്ദത്ത് പടിക്കൽ (7 പന്തില്‍ 7), ഷിമ്രോൺ ഹെറ്റ്‌മെയർ (7 പന്തില്‍ 3), ട്രെന്‍റ് ബോള്‍ട്ട് (7 പന്തില്‍ 5), പ്രസിദ്ധ് കൃഷ്‌ണ (5 പന്തില്‍ 2) എന്നിവര്‍ നിരാശപ്പെടുത്തി.