അഹമ്മദാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിന് 158 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ ഏട്ട് വിക്കറ്റ് നഷ്‌ടത്തിൽ 157 റണ്‍സ് നേടി. 15 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 130 എന്ന നിലയിൽ നിന്ന ബാംഗ്ലൂരിനെ അവസാന ഓവറുകളിൽ രാജസ്ഥാൻ ബോളർമാർ വരിഞ്ഞ് മുറുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂരിന് ഓപ്പണർ വിരാട് കോലിയുടെ(7) വിക്കറ്റ് തുടക്കത്തിലേ തന്നെ നഷ്‌ടമായി. പിന്നാലെയെത്തിയ രജത് പതിദാർ നായകൻ ഡു പ്ലസിസിനെ കൂട്ടുപിടിച്ച് കഴിഞ്ഞ മത്സരത്തിലെ അതേ ഫോമിൽ തകർപ്പനടി തുടങ്ങി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 79 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇതിനിടെ നായകൻ ഡു പ്ലസിസിനെ(25) ബാംഗ്ലൂരിന് നഷ്‌ടമായി.