മുംബൈ :ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 152 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് നിശ്ചിത ഓവറില്‍ 10 വിക്കറ്റും നഷ്‌ടപ്പെടുത്തിയാണ് 151 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ലിയാം ലിവിംഗ്സ്റ്റണാണ് പഞ്ചാബിന്‍റെ രക്ഷകനായത്.
33 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സുകളും സഹിതം 60 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. താരത്തിന് പുറമെ ഷാരൂഖ് ഖാൻ (28 പന്തില്‍ 28) മാത്രമാണ് ഒരല്‍പ്പം പിടിച്ച് നിന്നത്. ശിഖർ ധവാൻ(8), ജോണി ബെയർസ്റ്റോ (12), പ്രഭ്സിമ്രാൻ സിങ്(14) , ജിതേഷ് ശർമ (11), ഒഡീന്‍ സ്‌മിത്ത്(13) എന്നിവര്‍ മങ്ങിയപ്പോള്‍ നാല് താരങ്ങള്‍ പൂജ്യത്തിന് പുറത്തായി.
രാഹുൽ ചാഹർ , വൈഭവ് അറോറ , അർഷ്ദീപ് സിങ് എന്നിവരാണ് പൂജ്യത്തിന് പുറത്തായത്. കാഗിസോ റബാഡ പുറത്താവാതെ നിന്നു. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും ഉമ്രാന്‍ മാലിക്കും മിന്നി. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയ ഭുവി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ഉമ്രാന്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നാല് വിക്കറ്റ് വീഴ്‌ത്തിയത്.
also read: IPL 2022 | ഹര്‍ദിക്കും ജഡേജയും നേര്‍ക്കുനേര്‍ ; ജയം തുടരാന്‍ ഗുജറാത്തും ചെന്നൈയും
ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ൻ വില്യംസൺ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ മായങ്കിന് പകരം ശിഖര്‍ ധവാനാണ് പഞ്ചാബിനെ നയിക്കുന്നത്. ഇതോടെ പഞ്ചാബ് ഒരുമാറ്റം വരുത്തി. പ്രഭ്‌സിമ്രാൻ സിങ്ങാണ് മായങ്കിന് പകരം ടീമില്‍ ഇടം പിടിച്ചത്. മറുവശത്ത് ഹൈദരാബാദ് നിരയില്‍ മാറ്റങ്ങളില്ല.