മുംബൈ:ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ബാറ്റിങ്. ടോസ് നേടിയ പഞ്ചാബ് കിങ്സ് നായകൻ മായങ്ക് അഗർവാൾ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും പുതിയ നായകൻമാരുമായി പുതിയ സീസണിലിറങ്ങുമ്പോൾ മത്സരം പൊടിപാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ബാംഗ്ലൂർ നിരയിൽ സൂപ്പർ താരങ്ങളായ ഗ്ലെൻ മാക്സ്‍വെല്ലും ജോഷ് ഹേസൽവുഡും, പഞ്ചാബിൽ ജോണി ബെയര്‍സ്റ്റോയും കാഗിസോ റബാഡയും ഇന്ന് പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടിട്ടില്ല. ബാംഗ്ലൂരിനെ അപേക്ഷിച്ച് താര സമ്പന്നതയിൽ ചെറിയ ടീമാണെങ്കിലും അട്ടിമറി വിജയം സ്വന്തമാക്കാൻ കെൽപ്പുള്ള താരങ്ങൾ പഞ്ചാബ് നിരയിലുണ്ട്.
നായക മാറ്റം എന്നതിലപ്പുറം ആദ്യ ഐപിഎൽ കിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇത്തവണ കളത്തിലിറങ്ങുന്നത്. നായക കുപ്പായം അഴിച്ച് ബാറ്ററായി കളത്തിലിറങ്ങുന്ന കോലിയിലാവും ഇന്ന് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ മുഴുവൻ.
ALSO READ:Swiss Open: സ്വിസ് ഓപ്പൺ ബാഡ്‌മിന്‍റൺ കിരീടം സ്വന്തമാക്കി പിവി സിന്ധു