കേരളം

kerala

ETV Bharat / sports

IPL 2022 | സായ് സുദർശന്‍ തുണയായി ; പഞ്ചാബിനെതിരെ ഗുജറാത്തിന് മാന്യമായ സ്‌കോര്‍ - പഞ്ചാബ് കിങ്സ്

ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് 8 വിക്കറ്റ് നഷ്‌ടത്തില്‍ 143 റണ്‍സെടുത്തു

IPL 2022  IPL 2022 score updates  punjab kings vs gujarat titans  പഞ്ചാബ് കിങ്സ്  ഗുജറാത്ത് ടൈറ്റന്‍സ്
IPL 2022: സായ് സുദർശന്‍ തുണയായി; പഞ്ചാബിനെതിരെ ഗുജറാത്തിന് മാന്യമായ സ്‌കോര്‍

By

Published : May 3, 2022, 9:42 PM IST

മുംബൈ : ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിങ്‌സിന് 144 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് 8 വിക്കറ്റ് നഷ്‌ടത്തിലാണ് 143 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടി പുറത്താവാതെ നിന്ന സായ് സുദർശന്‍റെ പ്രകടനമാണ് ഗുജറാത്തിന് തുണയായത്.

50 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 64 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. സായ് സുദർശന് പുറമെ വൃദ്ധിമാൻ സാഹ (17 പന്തില്‍ 21), ഡേവിഡ് മില്ലർ (14 പന്തില്‍ 11), രാഹുൽ തിവാട്ടിയ (13 പന്തില്‍ 11) എന്നിവര്‍ക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

ശുഭ്‌മാൻ ഗിൽ (6 പന്തില്‍ 9), ഹാർദിക് പാണ്ഡ്യ (7 പന്തില്‍ 1), റാഷിദ് ഖാൻ (1 പന്തില്‍ 0), പ്രദീപ് സാങ്‌വാൻ (5 പന്തില്‍ 2), ലോക്കി ഫെർഗൂസൺ (3 പന്തില്‍ 5) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. അൽസാരി ജോസഫ് (5 പന്തില്‍ 4) പുറത്താവാതെ നിന്നു.

പഞ്ചാബിനായി കാഗിസോ റബാഡ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. ഋഷി ദവാന്‍, അര്‍ഷ്‌ദീപ് സിങ്, ലിയാംലിവിംഗ്‌സ്റ്റണ്‍ എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയ സന്ദീപ് ശര്‍മയും തിളങ്ങി.

നേരത്തെ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇരു സംഘവും കളത്തിലിറങ്ങുന്നത്.

ABOUT THE AUTHOR

...view details