കേരളം

kerala

ETV Bharat / sports

IPL 2022: ഐപിഎല്ലില്‍ ഇനി പ്ലേ ഓഫ് ആവേശം - ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്

ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ ഉറപ്പിച്ച ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകളാണ് സീസണില്‍ പ്ലേ ഓഫിലെത്തിയത്.

IPL 2022 Playoffs  GT to clash with RR in Qualifier 1  RCB to face LSG in Eliminator  Royal Challengers Bangalore  Gujarat Titans  Rajasthan Royals  Lucknow Super Giants  ഐപിഎല്‍ പ്ലേ ഓഫിലെത്തിയ ടീമുകള്‍  രാജസ്ഥാന്‍ റോയല്‍സ്  ഗുജറാത്ത് ടൈറ്റന്‍സ്  ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
IPL 2022: ഐപിഎല്ലില്‍ ഇനി പ്ലേ ഓഫ് ആവേശം

By

Published : May 22, 2022, 8:13 AM IST

മുംബൈ: ഐപിഎല്ലിന്‍റെ 15ാം സീസണില്‍ ഇനി പ്ലേ ഓഫ് ആവേശം. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ ഉറപ്പിച്ച ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകളാണ് സീസണില്‍ പ്ലേ ഓഫിലെത്തിയത്. കളിച്ച 14 മത്സരങ്ങളില്‍ 10 ജയവുമായി 20 പോയിന്‍റോടെ ഒന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് പ്ലേ ഓഫിലെത്തിയത്.

രണ്ടാം സ്ഥാനക്കാരായ രാജസ്ഥാനും മൂന്നാം സ്ഥാനത്തുള്ള ലഖ്‌നൗവിനും 14 മത്സരങ്ങളില്‍ ഒമ്പത് ജയത്തോടെ 18 പോയിന്‍റാണുള്ളത്. എന്നാല്‍ മികച്ച റണ്‍ റേറ്റാണ് രാജസ്ഥാനെ മുന്നിലെത്തിച്ചത്. 14 മത്സരങ്ങളില്‍ എട്ട് ജയത്തോടെ 16 പോയിന്‍റുമായാണ് ബാംഗ്ലൂര്‍ അവസാന നാലിലെത്തിയത്.

ആദ്യ ക്വാളിഫയറില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്തും രണ്ടാം സ്ഥാനക്കാരായ രാജസ്ഥാനും ഏറ്റുമുട്ടും. ഈഡന്‍ ഗാര്‍ഡന്‍സില്‍ ചൊവ്വാഴ്ചയാണ് (24.05.22) മത്സരം നടക്കുക. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തും. തോൽക്കുന്ന ടീമിന് എലിമിനേറ്ററിലെ വിജയിയെ രണ്ടാം ക്വാളിഫയറില്‍ നേരിടാം.

ബുധനാഴ്ചത്തെ സമാന വേദിയില്‍ നടക്കുന്ന എലിമിനേറ്ററില്‍ മൂന്നാം സ്ഥാനക്കായ ലഖ്‌നൗവും നാലാം സ്ഥാനക്കാരായ ബാംഗ്ലൂരും ഏറ്റുമുട്ടും. തുടര്‍ന്ന് വെള്ളിയാഴ്‌ച (മെയ്‌ 27) രണ്ടാം ക്വാളിഫയറും, ഞായറാഴ്‌ച (മെയ്‌ 29) ഫൈനലും നടക്കും.

also read:IPL 2022: മുംബൈയോട് തോറ്റ് ഡല്‍ഹി പുറത്ത്; ബാംഗ്ലൂര്‍ പ്ലേ ഓഫില്‍

അതേസമയം സീസണിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഇന്ന് (22.05.22 ഞായര്‍) അവസാനിക്കും. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. കളിച്ച 13 മത്സങ്ങളില്‍ 6 വിജയവുമായി നിലവിലെ പോയിന്‍റ് പട്ടികയില്‍ പഞ്ചാബ് ഏഴാമതും ഹൈദരാബാദ് എട്ടാമതുമാണ്. ഇന്നത്തെ മത്സരഫലത്തിന് ടൂർണമെന്‍റിന്‍റെ മുന്നോട്ടുള്ള യാത്രയില്‍ പ്രസക്‌തിയില്ല.

ABOUT THE AUTHOR

...view details