പൂനെ :ഐപിഎല്ലില്‍ അച്ചടക്കലംഘനത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റര്‍ നിതീഷ് റാണയ്‌ക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 10 ശതമാനം പിഴയാണ് റാണയ്‌ക്ക് വിധിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് താക്കീതും നല്‍കിയിട്ടുണ്ട്.
ഇന്നലെ (ബുധനാഴ്‌ച) നടന്ന മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിന് പിന്നാലെയാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. ഐപിഎല്‍ നിയമാവലിയിലെ ലെവല്‍ 1 കുറ്റമാണ് ഇരുവരും ചെയ്‌തിരിക്കുന്നതെന്നും ഇരുതാരങ്ങളും കുറ്റം അംഗീകരിച്ചിട്ടുണ്ടെന്നും ഐപിഎല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.