മുംബൈ : ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്‍റെ തോല്‍വിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വഴങ്ങിയത്. ടോസ് നഷ്‌ട്ടപ്പെട്ട് ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ 13 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഹൈദരാബാദ് വിജയം പിടിച്ചത്.
ടീം തോറ്റെങ്കിലും അഭിമാനിക്കാവുന്ന പ്രകടനമാണ് കൊല്‍ക്കത്ത താരം നിതീഷ് റാണ നടത്തിയത്. 36 പന്തില്‍ 54 റണ്‍സടിച്ച നിതീഷായിരുന്നു ടീമിന്‍റെ ടോപ് സ്‌കോറര്‍. ആറ് ഫോറിന്‍റെയും രണ്ട് സിക്‌സിന്‍റേയും അകമ്പടിയോടെയായിരുന്നു റാണയുടെ അര്‍ധ സെഞ്ചുറി പ്രകടനം. സിക്‌സുകളിലൊന്ന് ഡഗൗട്ടിലെ ഫ്രിഡ്‌ജിന്‍റെ ഗ്ലാസ് തകര്‍ത്തത് ആരാധകര്‍ക്ക് കൗതുകമായി.