കേരളം

kerala

ETV Bharat / sports

IPL 2022 | ലഖ്‌നൗ ആദ്യം ബാറ്റ് ചെയ്യും ; മുംബൈ ഫീല്‍ഡിങ് തിരഞ്ഞെടുത്തു, ഇരു ടീമിലും മാറ്റം - ipl 2022 toss report

സീസണില്‍ തങ്ങളുടെ ആറാം മത്സരത്തിനാണ് മുംബൈയും ലഖ്‌നൗവും ഇറങ്ങുന്നത്

ipl 2022  mumbai indians vs lucknow super giants  ipl 2022 toss report  മുംബൈ ഇന്ത്യൻസ് vs ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്
ലഖ്‌നൗ ആദ്യം ബാറ്റ് ചെയ്യും; മുംബൈ ഫീല്‍ഡിങ് തിരഞ്ഞെടുത്തു, ഇരു ടീമിലും മാറ്റം

By

Published : Apr 16, 2022, 3:19 PM IST

മുംബൈ :ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും ഒരുമാറ്റവുമായാണ് കെഎല്‍ രാഹുലിന്‍റെ ലഖ്‌നൗ ഇറങ്ങുന്നത്.

കൃഷ്‌ണപ്പ ഗൗതം പുറത്തായപ്പോള്‍ മനീഷ് പാണ്ഡെയാണ് ടീമില്‍ ഇടം പിടിച്ചത്. മറുവശത്ത് മുംബൈയില്‍ നിരയില്‍ ഒരു മാറ്റമുണ്ട്. മലയാളി താരം ബേസില്‍ തമ്പി പുറത്തായപ്പോള്‍ ഫാബിയൻ അലനാണ് ടീമിലെത്തിയത്.

സീസണില്‍ തങ്ങളുടെ ആറാം മത്സരത്തിനാണ് മുംബൈയും ലഖ്‌നൗവും ഇറങ്ങുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങളുള്ള ലഖ്‌നൗ നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. എന്നാല്‍ കളിച്ച മുഴുവന്‍ മത്സരങ്ങളും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്.

ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് : കെ എൽ രാഹുൽ (സി), ക്വിന്റൺ ഡി കോക്ക്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ആയുഷ് ബദോനി, ജേസൺ ഹോൾഡർ, ക്രുനാല്‍ പാണ്ഡ്യ, ദുഷ്മന്ത ചമീര, അവേശ് ഖാൻ, രവി ബിഷ്‌ണോയ്.

മുംബൈ ഇന്ത്യൻസ് : രോഹിത് ശർമ (സി), ഇഷാൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, തിലക് വർമ, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ്, ഫാബിയൻ അലൻ, ജയ്ദേവ് ഉനദ്ഘട്ട്, മുരുകൻ അശ്വിൻ, ജസ്പ്രീത് ബുംറ, ടൈമൽ മിൽസ്.

For All Latest Updates

ABOUT THE AUTHOR

...view details