മുംബൈ : ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ച് റണ്‍സ് ജയം. അദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ഗുജറാത്തിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
വൃദ്ധിമാൻ സാഹ (40 പന്തിൽ 55), ശുഭ്‌മാൻ ഗിൽ (36 പന്തിൽ 52) എന്നിവർ ഗുജറാത്തിനായി അർധസെഞ്ചുറി നേടി. ഒന്നാം വിക്കറ്റില്‍ സാഹയും ഗില്ലും ചേർന്ന് 106 റൺസിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. തുടര്‍ന്നെത്തിയവര്‍ക്ക് മികച്ച പ്രകടനം നടത്താനാവാത്തതാണ് സംഘത്തിന് തിരിച്ചടിയായത്.
ഹാര്‍ദിക് പാണ്ഡ്യ (24), സായ് സുദര്‍ശന്‍ (14), രാഹുല്‍ തെവാട്ടിയ (3) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.ഡേവിഡ് മില്ലര്‍ (19), റാഷിദ് ഖാന്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു. അവസാന 6 പന്തില്‍ ഗുജറാത്തിന് ജയിക്കാൻ 9 റൺസ് മാത്രമാണ് വേണ്ടിയിരുന്നത്.
എന്നാൽ ഡാനിയേല്‍ സാംസ് എറിഞ്ഞ ഓവറില്‍ 3 റണ്‍സ് മാത്രമാണ് ടേബിള്‍ ടോപ്പേഴ്‌സിന് നേടാന്‍ സാധിച്ചത്. മുംബൈക്കായി മുരുകന്‍ അശ്വിന്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ലീഗില്‍ അവസാന സ്ഥാനക്കാരായ മുംബൈയുടെ രണ്ടാം ജയമാണിത്.
also read: 'അമ്മയ്‌ക്ക് നൽകിയ വാക്ക്'; പ്രതിസന്ധികളെ നേരിട്ട കരുത്ത്, 'പവറാണ് പവൽ'
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈക്ക് ഇഷാന്‍ കിഷന്‍ (29 പന്തില്‍ 45), രോഹിത് ശര്‍മ (28 പന്തില്‍ 43), ടിം ഡേവിഡ് ( 21 പന്തില്‍ 44 *) എന്നിവരുടെ പ്രകടനമാണ് തുണയായത്. സൂര്യകുമാര്‍ യാദവ് (13), തിലക് വര്‍മ (21), കീറണ്‍ പൊള്ളാര്‍ഡ് (4), ഡാനിയേല്‍ സാംസ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മുരുകന്‍ അശ്വിന്‍ (0) പുറത്താവാതെ നിന്നു.
ഗുജറാത്തിനായി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍, അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസന്‍, പ്രദീപ് സങ്‌വാന്‍, എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.