മുംബൈ:ഐപിഎൽ പുതിയ സീസണിനുള്ള മെഗാലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ അന്തിമ പട്ടികയായി. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകൾ നാല് താരങ്ങളെ വീതം നിലനിർത്തി.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും മൂന്നു താരങ്ങളെ വീതം നിലനിർത്തിയപ്പോൾ പഞ്ചാബ് കിങ്‌സ് രണ്ടു താരങ്ങളെ മാത്രമാണ് ഒപ്പം കൂട്ടിയത്. ആകെ 90 കോടി രൂപയായിരുന്നു ഓരോ ടീമിനും അനുവദിച്ചിരുന്ന ലേലത്തുക.
ടീമുകളും നിലനിർത്തിയ താരങ്ങളും
- ചെന്നൈ സൂപ്പർ കിങ്സ്
- രവീന്ദ്ര ജഡേജ 16 കോടി
- എം.എസ് ധോണി 12 കോടി
- മൊയിൻ അലി 8 കോടി
- ഋതുരാജ് ഗെയ്‌വാദ് 6 കോടി
ചിലവാക്കിയ തുക 42 കോടി
ബാക്കി തുക 48 കോടി
- മുംബൈ ഇന്ത്യൻസ്
- രോഹിത് ശർമ്മ 16 കോടി
- ജസ്പ്രീത് ബുംറ 12 കോടി
- സൂര്യകുമാർ യാദവ് 8 കോടി
- കീറോണ്‍ പൊള്ളാർഡ് 6 കോടി
ചിലവാക്കിയ തുക 42 കോടി
ബാക്കി തുക 48 കോടി
- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
- ആന്ദ്രേ റസൽ 12 കോടി
- വെങ്കിടേഷ് അയ്യർ 8 കോടി
- വരുണ്‍ ചക്രവർത്തി 8 കോടി
- സുനിൽ നരെയ്‌ൻ 6 കോടി
ചിലവാക്കിയ തുക 34 കോടി
ബാക്കി തുക 56 കോടി
-
ഡൽഹി ക്യാപ്പിറ്റൽസ്
- റിഷഭ് പന്ത് 16 കോടി
- അക്‌സർ പട്ടേൽ 9 കോടി
- പൃഥ്വി ഷാ 7.5 കോടി
- ആന്‍റിച്ച് നോർട്‌ജെ 6.5 കോടി
ചിലവാക്കിയ തുക 39 കോടി