മുംബൈ :ടി20 ക്രിക്കറ്റില്‍ നിര്‍ണായക നേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍കിങ്സ് നായകന്‍ എംഎസ് ധോണി. ടി20യില്‍ 6,000 റണ്‍സ് തികയ്‌ക്കുന്ന രണ്ടാമത്തെ മാത്രം നായകനെന്ന റെക്കോഡാണ് ധോണി നേടിയത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് താരം സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്.
മത്സരത്തില്‍ നാലാം നമ്പറായി ക്രീസിലെത്തിയ ധോണി എട്ട് പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഈ മത്സരത്തിന് മുന്‍പേ നിര്‍ണായക നേട്ടത്തിനായി നാല് റണ്‍സ് മാത്രമായിരുന്നു താരത്തിന് വേണ്ടിയിരുന്നത്. നേരിട്ട രണ്ടാം പന്തില്‍ മിച്ചല്‍ മാര്‍ഷിനെ സിക്‌സിന് പറത്തിയാണ് താരം നേട്ടം ആഘോഷിച്ചത്.