മുംബൈ: ഐപിഎൽ 2022ലെ മെഗാ താരലേലം ബെംഗളൂരുവില്‍ വെച്ച് നടക്കുമെന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. ഫെബ്രുവരി 12-13 തിയതികളിലാണ് ലേലം. അഹമ്മദാബാദ്- ലഖ്‌നൗ ഫ്രാഞ്ചൈസികൾക്ക് ബിസിസിഐയുടെ ഔപചാരിക അനുമതി ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
മെഗാ ലേലത്തിന് മുമ്പ് മൂന്ന് കളിക്കാരെ സൈൻ ചെയ്യുന്നതിനുള്ള സമയപരിധി അഹമ്മദാബാദിലും ലഖ്‌നൗവിലും നൽകിയിട്ടുണ്ട്. ഈ ഫ്രാഞ്ചൈസികൾക്ക് തങ്ങളിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്ന താരങ്ങളെ അന്തിമമായി തെരഞ്ഞെടുക്കാൻ രണ്ടാഴ്‌ചത്തെ സമയവും അനുവദിച്ച് നൽകിയിട്ടുണ്ട്.