മുംബൈ : ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും ലഖ്‌നൗവും ബാംഗ്ലൂരും മാറ്റം വരുത്തിയിട്ടില്ല.
സീസണില്‍ തങ്ങളുടെ ഏഴാം മത്സരത്തിനാണ് ബാംഗ്ലൂരും ലഖ്‌നൗവും ഇറങ്ങുന്നത്. കളിച്ച ആറ് മത്സരങ്ങളില്‍ നാല് ജയം വീതം നേടാന്‍ ഇരു സംഘത്തിനുമായിട്ടുണ്ട്. നിലവിലെ പോയിന്‍റ് പട്ടികയില്‍ ലഖ്‌നൗ മൂന്നാം സ്ഥാനത്തും ബാംഗ്ലൂര്‍ നാലാം സ്ഥാനത്തുമാണ്.