മുംബൈ :ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ബാറ്റിങ്. ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും മാറ്റങ്ങളില്ലാതെയാണ് കൊല്‍ക്കത്തയിറങ്ങുന്നത്.
എന്നാല്‍ റിഷഭ് പന്തിന്‍റെ ഡല്‍ഹിയില്‍ ഒരുമാറ്റമുണ്ട്. ആന്‍റിച് നോര്‍ക്യക്ക് പകരം ഖലീല്‍ അഹമ്മദാണ് ആദ്യ ഇലവനിലെത്തിയത്. കൊൽക്കത്ത തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിടുമ്പോൾ തുടർ തോൽവികളില്‍ നിന്നും മോചനം തേടിയാണ് ഡൽഹിയിറങ്ങുന്നത്.
സീസണില്‍ മികച്ച പ്രകടനമാണ് ശ്രേയസിന്‍റെ കീഴില്‍ കൊല്‍ക്കത്ത നടത്തുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച സംഘം പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്താണ്. അതേസമയം മൂന്ന് കളികളില്‍ ഒരു ജയം മാത്രമുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴാം സ്ഥാനത്താണ്.