മുംബൈ : ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയ താരമാണ് ജോഷ് ഹേസൽവുഡ്. ഈ സീസണില്‍ മികച്ച ബൗളിങ് പ്രകടനവുമായി മുന്നേറാനും താരത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ പഞ്ചാബ് കിങ്‌സിനെതിരായ കഴിഞ്ഞ മത്സരം ജോഷ് ഹേസൽവുഡ് മറക്കാനാഗ്രഹിക്കുമെന്ന് തീര്‍ച്ച.
താരത്തിന്‍റെ നാല് ഓവറില്‍ 64 റണ്‍സാണ് പഞ്ചാബ് താരങ്ങള്‍ അടിച്ച് കൂട്ടിയത്. ഇതോടെ സീസണില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറെന്ന നാണക്കേടിന്‍റെ റെക്കോഡ് താരത്തിന്‍റെ തലയിലായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം മാര്‍കോ ജാന്‍സണിന്‍റെ പേരിലായിരുന്നു നേരത്തെ ഈ റെക്കോഡ്. നാല് ഓവറില്‍ 63 റണ്‍സാണ് ജാന്‍സണ്‍ വഴങ്ങിയത്.