കേരളം

kerala

ETV Bharat / sports

IPL 2022 | 'വോണ്‍ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നു'; ആരാധകരുടെ ഹൃദയം തൊട്ട് ബാംഗ്ലൂരിന്‍റെ ട്വീറ്റ്

രാജസ്ഥാനെ അഭിനന്ദിച്ചും ഫൈനലിന് ആശംസകള്‍ നേര്‍ന്നുമുള്ള ബാംഗ്ലൂരിന്‍റെ സന്ദേശം ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്

RCB tweet  Rajasthan Royals  IPL 2022  royal challengers bangalore  RCB tweet on Rajasthan Royals victory  Shane Warne  രാജസ്ഥാന്‍ റോയല്‍സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ട്വിറ്റര്‍  രാജസ്ഥാനെ അഭിനന്ദിച്ച് ബാംഗ്ലൂരിന്‍റെ ട്വീറ്റ്  Shane Warne  ജോസ് ബട്‌ലര്‍  ഷെയ്ന്‍ വോണിനെ അനുസ്‌മരിച്ച് ബട്‌ലര്‍
IPL 2022: 'വോണ്‍ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നു'; ആരാധകരുടെ ഹൃദയം തൊട്ട് ബാംഗ്ലൂരിന്‍റെ ട്വീറ്റ്

By

Published : May 28, 2022, 7:13 PM IST

അഹമ്മദാബാദ് : ഐപിഎല്ലിന്‍റെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനോടേറ്റ തോല്‍വിയാണ് ലീഗില്‍ ആദ്യ കിരീടമെന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മോഹം അവസാനിപ്പിച്ചത്. നിരാശയ്‌ക്കിടയിലും എതിരാളികളെ അഭിനന്ദിക്കാന്‍ ബാംഗ്ലൂര്‍ മറന്നില്ല. രാജസ്ഥാനെ അഭിനന്ദിച്ചും ഫൈനലിന് ആശംസകള്‍ നേര്‍ന്നുമുള്ള ബാംഗ്ലൂരിന്‍റെ സന്ദേശം ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്.

രാജസ്ഥാന്‍റെ വിജയത്തില്‍ ഷെയ്ന്‍ വോണ്‍ ചിരിക്കുന്നുവെന്നായിരുന്നു ബാംഗ്ലൂര്‍ ട്വീറ്റ് ചെയ്‌തത്. 'മഹാനായ ഷെയ്‌ന്‍ വോണ്‍ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നു. രാജസ്ഥാന്‍ റോയല്‍സ് ഈ രാത്രി നന്നായി കളിച്ചു.

ഫൈനലിന് എല്ലാ വിധ ആശംസകളും' ബാംഗ്ലൂര്‍ ട്വീറ്റ് ചെയ്‌തു. ഐപിഎല്ലിന്‍റെ ആദ്യ സീസണില്‍ രാജസ്ഥാനെ കിരീടത്തിലേക്ക് നയിച്ച നായകനാണ് വോണ്‍. ഇതിന് ശേഷം ഇതാദ്യമായാണ് രാജസ്ഥാന്‍ ഐപിഎല്ലിന്‍റെ ഫൈനലിലെത്തുന്നത്.

മത്സരത്തിന് പിന്നാലെ രാജസ്ഥാന്‍റെ സ്റ്റാര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍ വോണിനെ അനുസ്‌മരിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെ ഏറെ സ്വാധീനിച്ചയാളാണ് ഷെയ്‌ന്‍ വോണ്‍. ആദ്യ സീസണില്‍ അദ്ദേഹം ടീമിനെ കിരീടത്തിലേക്ക് നയിച്ചു. വോണിനെ ഏറെ മിസ്സ് ചെയ്യുന്നുണ്ട്. ഏറെ അഭിമാനത്തോടെ വോണ്‍ ഉയരങ്ങളിലിരുന്ന് ഞങ്ങളെ ഇന്ന് നോക്കിക്കാണും' - ബട്‌ലര്‍ പറഞ്ഞു.

ഏഴ് വിക്കറ്റിന്‍റെ തകർപ്പൻ ജയമാണ് രാജസ്ഥാന്‍ ബാംഗ്ലൂരിനെതിരെ സ്വന്തമാക്കിയത്. ബാംഗ്ലൂരിന്‍റെ 159 റണ്‍സ് പിന്തുടർന്ന സഞ്ജുവും സംഘവും 11 പന്തുകൾ ബാക്കി നിർത്തി വെറും മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയത്തിലെത്തിയത്. സെഞ്ചുറി നേടിയ ജോസ് ബട്‌ലറാണ് രാജസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്.

also read: ബട്‌ലറെ രണ്ടാം ഭർത്താവായി 'ദത്തെടുത്ത പോലെ'യെന്ന് ലാറ വാന്‍ ഡർ ദസ്സന്‍

ടൂര്‍ണമെന്‍റിലുടനീളം മാരക ഫോമില്‍ കളിക്കുന്ന ബട്‌ലര്‍ 60 പന്തുകളില്‍ നിന്ന് 106 റണ്‍സെടുത്ത് അപരാജിതനായി നിന്നു. മെയ് 29ന് നടക്കുന്ന ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.

ABOUT THE AUTHOR

...view details