കൊല്‍ക്കത്ത:രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവിന്‍റെ ബാറ്റിങ് മികവിനെ പ്രശംസിച്ച് വിഖ്യാത കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെയാണ് ഭോഗ്‌ലെയുടെ പ്രതികരണം. ഒഴുക്കോടെയുള്ള സഞ്‌ജുവിന്‍റെ ബാറ്റിങ് രീതിയെയാണ് ഭോഗ്‌ലെ പ്രശംസിച്ചിരിക്കുന്നത്.
സഞ്‌ജുവിനെക്കൂടാതെ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനും ഭോഗ്‌ലെയുടെ പ്രശംസയുണ്ട്. 'ഒരു മത്സരത്തില്‍ സഞ്ജു സാംസണും ശുഭ്‌മാന്‍ ഗില്ലും ഒഴുക്കോടെ ബാറ്റ് ചെയ്യുന്നത് കണ്ടാല്‍ ആ ദിവസം ധന്യമായി' എന്ന് ട്വിറ്ററില്‍ ഭോഗ്‌ലെ കുറിച്ചു.
ഗുജറാത്തിനെതിരെ മൂന്നാമനായി ക്രീസിലെത്തിയ സഞ്‌ജു വെടിക്കെട്ട് പ്രകടനം നടത്തിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ ഗാലറിയിലെത്തിച്ച് തുടങ്ങിയ സഞ്ജു 26 പന്തില്‍ 47 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറും മൂന്ന് സിക്‌സറും സഹിതമായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്.