പൂനെ : ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരങ്ങളില്‍ ജയം പിടിച്ച ഇരുസംഘവും വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇന്നും ഇറങ്ങുന്നത്.
ഗുജറാത്ത് ടൈറ്റൻസ് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ വീഴ്ത്തിയപ്പോള്‍, മുംബൈ ഇന്ത്യൻസിനെയാണ് ഡൽഹി ക്യാപിറ്റൽസ് മറികടന്നത്. ആദ്യ മത്സരത്തിലെ ടീമില്‍ നിന്നും ഡല്‍ഹി ഒരു മാറ്റം വരുത്തിയിട്ടുണ്ട്.