കേരളം

kerala

ETV Bharat / sports

IPL 2022 | ഋതുരാജിന് അര്‍ധ സെഞ്ചുറി ; ചെന്നൈക്കെതിരെ ഗുജറാത്തിന് 170 റണ്‍സ് വിജയ ലക്ഷ്യം - ഗുജറാത്ത് ടൈറ്റന്‍സ് vs ചെന്നൈ സൂപ്പര്‍ കിങ്സ്

ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 169 റണ്‍സെടുത്തത്

IPL 2022  Gujarat Titans vs Chennai Super Kings  IPL 2022 score updates  ഗുജറാത്ത് ടൈറ്റന്‍സ് vs ചെന്നൈ സൂപ്പര്‍ കിങ്സ്  ഐപിഎല്‍ 2022
IPL 2022: റിതുരാജിന് അര്‍ധ സെഞ്ചുറി; ചെന്നൈക്കെതിരെ ഗുജറാത്തിന് 170 റണ്‍സ് വിജയ ലക്ഷ്യം

By

Published : Apr 17, 2022, 10:07 PM IST

മുംബൈ : ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 170 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 169 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഋതുരാജ് ഗെയ്‌ഗ്‌വാദിന്‍റെ പ്രടനമാണ് ചെന്നൈക്ക് തുണയായത്.

48 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സും സഹിതം 73 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. 31 പന്തില്‍ 46 റണ്‍സെടുത്ത അമ്പാട്ടി റായുഡുവും തിളങ്ങി. റോബിന്‍ ഉത്തപ്പ (3), മോയിന്‍ അലി (1) ശിവം ദുബെ എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന. 12 പന്തില്‍ 22 റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താവാതെ നിന്നു.

ഗുജറാത്തിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമി, യാഷ്‌ ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനാല്‍ വൈസ്‌ ക്യാപ്റ്റന്‍ റാഷിദ് ഖാനാണ് ഗുജറാത്തിനെ നയിക്കുന്നത്.

also read: IPL 2022 | ഹൈദരാബാദിന് തുണയായി മാര്‍ക്രം-പുരാന്‍ കൂട്ടുകെട്ട് ; പഞ്ചാബിന് ഏഴ് വിക്കറ്റ് തോല്‍വി

രണ്ട് മാറ്റങ്ങളുമായാണ് ഗുജറാത്ത് ഇറങ്ങിയത്. ഹര്‍ദിക്കിന് പകരം അല്‍സാരി ജോസഫും, മാത്യു വെയ്ഡിന് പകരം വൃദ്ധിമാന്‍ സാഹയും ടീമിലെത്തി. മറുവശത്ത് മാറ്റമില്ലാതെയാണ് രവീന്ദ്ര ജഡേജയുടെ ചെന്നൈ എത്തിയത്.

ABOUT THE AUTHOR

...view details