മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ബാറ്റിങ്. ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്ത് മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മലയാളി താരം ബേസിൽ തമ്പിയെ ആദ്യ മത്സരത്തിൽ മുംബൈ പ്ലേയിങ് ഇലവിൽ ഉൾപ്പെടുത്തി.
മുംബൈ കുപ്പായത്തിൽ ബേസിലിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. പരിക്കിൽ നിന്ന് മുക്തി നേടാത്ത സൂര്യകുമാർ യാദവിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ബൗളിങ് നിരയാണ് മുംബൈയുടെ ശക്തി കേന്ദ്രം.
ഡൽഹി നിരയിൽ വിന്‍ഡീസ് താരം റോവ്മാന്‍ പവലിന്റെ ഐപിഎല്‍ അരങ്ങേറ്റ മത്സരം കൂടിയാണിത്. കൂറ്റനടിക്കാർ ഉൾപ്പെട്ടെ ബാറ്റിങ് നിരയാണ് ഡൽഹിക്ക് കരുത്ത്. ഇവ തമ്മിൽ നേർക്കുനേർ വരുമ്പോൾ മത്സരം പൊടിപാറുമെന്നുറപ്പ്.
ALSO READ:women's world cup 2022 | അവസാന പന്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം; സെമിയിലെത്താതെ ഇന്ത്യക്ക് മടക്കം